താൾ:Chindha sandhanam vol one 1915.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാഹിത്യം ൩ അല്പകാലത്തേയ്ക്കു് മാത്രമായിരിയ്ക്കാമെങ്കിലും,നാം കേവലം സ്വർഗ്ഗതുല്ല്യമായ ഒരവസ്ഥയേ പ്രാപിയ്ക്കുന്നു. ഇതെല്ലാം നോക്കുമ്പോൾ സാഹിത്യം ഒരു വിശിഷ്ടവസ്തുവാണെന്ന് വിചാരിയ്ക്കാൻ കാരണമുണ്ടു്. നെപ്പോളിയൻ ബോണപ്പാർട്ടു് സാഹിത്യകാരന്മാർക്ക് നല്കിയിട്ടുള്ള പേര് "വാക്യരചനക്കാർ" എന്നാണ്. ഇതു് ആക്ഷേപമായി പറഞ്ഞിട്ടുള്ളതാകുന്നു. എന്നാൽ ഇദ്ദേഹമാകട്ടെ, "ഖഡ്ഗത്തിൽ" സർവശക്തിത്വം കല്പിച്ചിട്ടുള്ള ഒരാളാകകൊണ്ട് ഇതിൽ ആശ്ചര്യപ്പെടാനൊന്നുമില്ല. ഇദ്ദേഹം സെൻറ് ഹെലിനായിൽ താമസിച്ച കാലത്തു് ഈ അഭിപ്രായം ഭേദപ്പെട്ടിരിയ്ക്കാനിടയുണ്ട്.

 ഇനി മറ്റുചിലർ എന്താണു് പറയുന്നതെന്ന് നോക്കാം.
  "സുകവിതായദ്യസ്തിരാജ്യെനകിം" എന്നുള്ള വാക്യം എന്തിനെയാണു് സൂചിപ്പിയ്ക്കുന്നത്?
    "സംഗീതസാഹിത്യരാസാനഭിജ്ഞ, സ്സാക്ഷാൽ പശുഃ പുച്ശവിഷാണശുന്യഃ"  ഈ കവി വാക്യത്തിന്റെ സാരം എന്താണു്?
  "പ്രവൃത്തിതല്പരനായ സാഹിത്യകാരൻ ഇരുമുനയുള്ള ഒരു് ആയുധമാണു്."എന്നു് ലാർഡ് ബീക്കൺസ് ഫീൽഡ് പറഞ്ഞിട്ടുള്ളതുംസാഹിത്യശക്തിയെവിശദീകരിയ്ക്കുന്നില്ലയോ?
 "ഞാൻ ഒരു് രാജാവല്ലായിരിന്നു എങ്കിൽ ബാഡിലിയൻ പുസ്തകശാലയുടെ സൂക്ഷിപ്പുകാരനായിരിയ്ക്കാനാഗ്രഹിയ്ക്കുമായിരുന്നു" എന്നു്, ഇംഗ്ലണ്ടിലെ രാജാവായ ഒന്നാമത്തെ ജെയിംസ് ഒരിയ്ക്കൽ പറഞ്ഞിട്ടുള്ളതിന്റെ സാരവും എന്താണ്?

തീബ്സ് എന്ന നഗരത്തെനശിപ്പയ്ക്കുന്നതിന് അലക്ക്സാണ്ഡർ മഹാരാജാവ് കല്പനകൊടുത്തപ്പോൾ "പിൻഡാർ എന്ന കവിയുടെ ഭവനത്തെ ആരും തൊട്ടുപോകരുതെ"ന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chindha_sandhanam_vol_one_1915.pdf/14&oldid=157822" എന്ന താളിൽനിന്ന് ശേഖരിച്ചത്