താൾ:Chindha sandhanam vol one 1915.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചിന്താസന്താനം.

                       ഒന്നാംഭാഗം
                 === ൧. സാഹിത്യം ===

അദ്യംമുതൽക്കേ ലോകത്തിൽ രണ്ടു വിധം ശക്തികൾ പ്രവർത്തിച്ചു വന്നിരുന്നു. ഇവ "ബലവും" "നയവും" ആകുന്നു. ഇവ രണ്ടിനേയും മനുഷ്യർ പരീക്ഷിച്ചു നോക്കാതെയും ഇരുന്നില്ല. ഇവയുടെ താരതമ്യവിവേചനവും അവർ ചെയ്തിരുന്നു. ഇതിന്റെ ഫലമാണു്, "തൂലിക ഖഡ്ഗത്തെക്കാൾ ശക്തിമത്താണു്" എന്നുള്ള മഹദ്വാക്യത്തിൽ സംഗ്രഹിയ്ക്കപ്പെട്ടിരിയ്ക്കുന്നതു്. ഈ വാക്യം, സാഹിത്യത്തിനു് ലോകത്തിലുള്ള ഒരനന്യസാധാരണമായ പ്രേരണാശക്തിയെ സൂചിപ്പിയ്ക്കുന്നു. ലോകാരംഭം മുതൽക്കു് ഇത് മനുഷ്യരുടെ പ്രതിപത്തിയ്ക്കു് വിഷയീഭവിച്ചിരിയ്ക്കുന്ന ഒരു വസ്തുവാണെന്നുള്ളതിനു് ലക്ഷ്യങ്ങൾ ഇല്ലാതില്ല. മനുഷ്യവർഗ്ഗത്തിന്റെ അക്ഷയമായും അനർഘമായും ഉള്ള ഒരു പൊതുസ്വത്തു് വല്ലതും ലോകത്തിൽ ഉണ്ടെങ്കിൽ അതു് സാഹിത്യം തന്നെയാണെന്നുള്ളതിനു് രണ്ടുപക്ഷം ഇല്ല. ലോകചരിത്രം സാഹിത്യ കർത്താക്കന്മാരില്ലായിരുന്നുവെങ്കിൽ ഇപ്പോഴത്തെക്കാൾ എത്രയൊ അപൂർണ്ണസ്ഥിതിയിൽ തന്നേ ഇരിയ്ക്കുമായിരുന്നു. പ്രകൃതിയായ പാലാഴിയെ ആദ്യമായി മഥനംചെയ്തു് സത്തെടുത്തതും ഇവർതന്നെയാണു്. ആദ്യമായി ഭാഷയുടെ മാറ്റുരച്ചു് നോക്കിയതും മറ്റാരുമല്ല. മനുഷ്യസ്വഭാവത്തിന്റെ വിവിധത്വം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chindha_sandhanam_vol_one_1915.pdf/12&oldid=157820" എന്ന താളിൽനിന്ന് ശേഖരിച്ചത്