ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പുകാർകാണ്ഡം
ഒന്നാം ഗാഥ
മംഗളാശംസ
1 തിങ്കളെക്കൂപ്പുക തിങ്കളെക്കുപ്പുക
തങ്കംനറുമലർമാല്യത്തിനാൽ
2 അങ്കിതമാം ചോളൻതൻകടൽപോൽ മഫീ
മങ്കയെ മറ്റും കുളിപ്പിക്കയാൽ
3 ഭാനുവെക്കൂപ്പുക ഭാനു വെക്കുപ്പൂക മാനിയാം കാവേരി നാട്ടരചൻ 4 താനരുളീടുന്നൊരാജ്ഞാചക്രം പോലെ വാനിൽ പൊലിഞ്ഞങ്ങു പൊന്മയായ് 5 കാണും കൊടുമുടികോലുന്ന മേരുവെ
താനേ വലം വെച്ചു വാഴുകയാൽ
6 മേഘത്തെപ്പോറ്റുക മേഘത്തെപ്പോറ്റുക
സാഗരം ചൂഴുന്നോരൂഴിയിൻ മേൽ
7 ആ നരപാലകൻ ദാനത്തിനെന്നോണം
മേൽ നിന്നു ധാര പൊഴിക്കുകയാൽ
8 പോറ്റുക പോറ്റുക പൂമ്പുകാർപത്തനം
ചുറ്റും കടൽവേലിയൂഴിതന്നിൽ
9 മറ്റുംനൃപൻ തന്റെ വംശത്തിനെന്നപോ
ലേറ്റവും കീത്തി പരക്കുകയാൽ.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.