Jump to content

താൾ:Chilappathikaram 1931.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒന്നാം ഗാഥ

സംഭവം കേട്ടുകൊണ്ടു നാട്ടരചനും ദേവിക്കു തിറ നടത്തി ശാന്തിചെയ്യുകയും, എന്നും മഴയും തൊഴിലും മുടങ്ങാതെ വരികയും ചെയ്തു.ഇപ്രകാരം സാഗരവലയിതമായ സിംഹളത്തിലെ മന്നവൻ, 'ഗജബാഹു' കണ്ണകീദേവിക്കു നാലമ്പലത്തോടുകൂടിയ ആലയംചമച്ച്,ഇവൾ താപശാന്തി വരുത്തി അനുഗ്രഹം നൽകും എന്നുകരുതി പ്രതിവ൪ഷം ക൪ക്കടകമാസത്തിൽ ഉത്സവം നടത്തി വന്നു. അവിടെ യഥേഷ്ടം വർഷമുണ്ടായി നാടു വർദ്ധിച്ചു വിളവിന്നു സമൃദ്ധിയുണ്ടായി . ചോഴമന്നവനായ പെരുങ്കിള്ളി സ൪വ്വപ്രകാരണേയും അനുഗ്രഹമേകുന്ന പതിദേവയായി സങ്കല്പിച്ച് ഉറയൂരിൽ ഇവൾക്കൊരാലയം പണിചെയ്യിച്ചു നിതൃപൂജോത്സവവാദികളും നിയമിച്ചു. അന്നുതൊട്ടു ചോഴമണ്ഡലത്തിൽ രോഗാദ്യന൪ത്ഥങ്ങൾ നീങ്ങി നാൾക്കുനാൾ അഭിവൃദ്ധിയുണ്ടായി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/68&oldid=157807" എന്ന താളിൽനിന്ന് ശേഖരിച്ചത്