താൾ:Chilappathikaram 1931.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

8 ചിലപ്പതികാരം


മാക്കന്മാരെ വാഴ്ത്തിയതു് 30 കനകവിജയാദികളായ ആര്യമന്നവന്മാർക്കു കണ്ണകീദേവി വരം കൊടുത്തതു-എന്നീആറുഗാഥകൾ കൂടിച്ചേ൪ന്ന് ആറഞ്ചുഗാഥകളായി പാട്ടിൽ രചിക്കപ്പെട്ട കാവ്യത്തെ പ്രസിദ്ധിമാനായ ഇളങ്കോവടികൾ അരുളി ചെയ്തയും മധുരക്കുലവാണികൻ ചാത്തൻ കേൾക്കുകയുംചെയ്തു.ഇതു ധ൪മ്മാ൪ത്ഥകാമപ്രതിപാദകമായ ഒരു പ്രബന്ധമാകുന്നു



                 അവശിഷ്ടം

കണ്ണകിയുടെ കടുങ്കോപത്തിന്നിരയായിത്തീ൪ന്ന പാണ്ഡ്യദേശത്തിൽ അന്നുതൊട്ടുമഴ കുറഞ്ഞു,ക്ഷാമംവർദ്ധിച്ചു,വിഷൂചിക, മസൂരി മുതലായസാംക്രമികരോഗങ്ങൾ വ൪ദ്ധിച്ചപ്പോൾ പാണ്ഡ്യരാജാക്കന്മാരുടെ പഴയ രാജധാനിയായിരുന്ന കൊർക്കാ നഗരത്തിലെ രാജാവായിരുന്ന 'വെറ്റിവേൽച്ചെഴിയൻ' കണ്ണകീദേവിക്കു ബലിക്കളത്തിൽ ആയിരം തട്ടാന്മാരെ വധിച്ചു തിറനടത്തിശ്ശാന്തി ചെയ്തതിനാൽനാട്ടിന്നുപുഷ്ടി വരത്തക്കവണ്ണം വ൪ഷം ഉണ്ടാവുകയും രോഗാദ്യരിഷ്ടങ്ങൾ നീങ്ങകയും ചെയ്തു.ഈ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/67&oldid=157806" എന്ന താളിൽനിന്ന് ശേഖരിച്ചത്