Jump to content

താൾ:Chilappathikaram 1931.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചിലപ്പതികാരം

നാൽ ഈ കഥയെ നാം 'ചിലപ്പതികാര'മെന്ന പേരിൽ ഒരു കാവ്യമാക്കി രചിക്കേണ്ടതാണ്" എന്നരുളിചെയ്കയും "ഇതു തമിഴരചന്മാരായ ചേരചോളപാണ്ഡ്യന്മാർ മൂന്നുപേർക്കും യോഗ്യമായിട്ടുള്ളതാകയാൽ അടികൾ തന്നെ ഇതു കവനംചെയ്തരുളേണ"മെന്നു ചാത്തനാർ ഉണർത്തിക്കയും ചെയ്തു. അടികൾ ചാത്തനാരുടെ അഭിപ്രായത്തെ അംഗീകരിച്ച്, 1 മംഗളാചരണം 2 വിവാഹാനന്തരം കോവലനേയും കണ്ണകിയേയും വൃദ്ധന്മാരായഅവരുടെ പിതാക്കന്മാർ ഗൃഹസ്ഥധർമ്മാചരണത്തിനായി പ്രത്യേക ഭവനത്തിൽ പാർപ്പിച്ചത്. 3 യുവതിയായ മാധവിയെന്ന വേശ്യ താനഭ്യസിച്ച നാട്യവിദ്യയെ അരങ്ങേറ്റിയത് 4 നിശാവർണ്ണനം 5 കാവിരിപട്ടണത്തിൽ ഇന്ദ്രോത്സവം നടത്തിയതു്. 86 ഉത്സാവന്തത്തിൽ സമുദ്രസ്നാനം 7 കോവലനും മാധവിയും ചോലയിലിരുന്നു ' കാനൽവരി' എന്ന പദ്യങ്ങളെ വീണയിൽ പാടിയത് 8 വസന്തകാലത്തിൽ മാധവിയുടെ വിരഹവേദന 9 കണ്ണകിയുടെ ദുസ്സ്വപ്നം ദേവന്തിയോടു പറഞ്ഞത് 10 കണ്ണകി മുതലായവർ ചോളനാട്ടുപുറങ്ങളെ ചോദിച്ചു കണ്ടറിഞ്ഞത് 11 നാട്ടുപ്രദേശം കണ്ടു സന്തോഷിച്ചതിന്നുശേഷം,കാട്ടുപ്രദേശം​ കണ്ടു ഭയപ്പെടുന്നത് 12 ദുർഗ്ഗയുടെ വേഷം ധരിച്ച ശാലിനിയെന്ന വേടസ്ത്രീയുടെ വേട്ടുവരാട്ടം 13 മധുരയിലെ ഉൾനാടുകളിൽ പ്ര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/65&oldid=157804" എന്ന താളിൽനിന്ന് ശേഖരിച്ചത്