കഥാമുഖം
നഗരത്തെകാത്തുവാഴുന്ന ശ്രീ മധുരാദേവി അഴൽ പെരുകി വാഴുന്ന ആ വീരപത്നിയുടെ മുമ്പിൽ ആവിർഭവിച്ച്, കടും കോപാഗ്നിയെ കൊങ്കയാൽ കാണിച്ച ഹേ സുമുഖി! നിങ്ങളിരുവർക്കും പുണ്യഫലം ക്ഷയിച്ചതിനാൽ, മുജ്ജന്മത്തിൽ നിനക്കും നിന്റെ പ്രാണനാഥന്നും കലിംഗരാജ്യത്തിൽ സിംഹപുരത്തിലുള്ള 'സംഗമൻ' എന്ന വണിക്കിന്റെ പത്നിയാൽ ദത്തമായ ശാപം ഇജ്ജന്മത്തിൽ അനുഭവിക്കേണ്ടി വന്നാതാണ്. ഹേ സുകേശി! നീ ഇന്നു മുതൽ പതിനാലാംനാൾ പകൽ കഴിഞ്ഞു നിന്റെ പ്രിയവല്ലഭവനെ കാണും. എന്നാൽ ദിവ്യരൂപത്തിലല്ലാതെ മനുഷ്യരൂപത്തിൽ നിനക്ക് അവനെ കാണ്മാൻ കഴിയുന്നതല്ല" എന്ന് ആ ദേവി ഉപന്യസിച്ചതു ഞാൻ കേൾക്കയുണ്ടായി. ഇങ്ങനെ ചാത്തനാർ ചെങ്കട്ടുവപ്പെരുമാളെ ഉണർത്തിച്ചതു കേട്ട് ഇളങ്കോവടികൾ,"ധർമ്മാർഗ്ഗത്തിനിന്ന് അല്പമെന്നാലും വ്യതിചലിക്കുന്ന നരപാലനെ ധർമ്മം തന്നെ ഹനിക്കും; വിഖ്യാതയായ ഒരു സതീരത്നത്തെ മനുഷ്യരെന്നല്ല വാനോർ, മുനികൾ മുതലായുള്ളോരും വണങ്ങും; പുണ്യപാപങ്ങൾ യഥായോഗ്യം രൂപീകരിച്ചുവന്നു കർത്താവിനെ ബാധിച്ചു തത്തൽഫലമനുഭവിപ്പിക്കും. എന്നീ മൂന്നു കാര്യങ്ങൾക്കും ഈചിലമ്പുതന്നെ ആദികാരണമായിത്തീർന്നതി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.