ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ചിലപ്പതികാരം
രിപ്പുണ്ട് എന്നു പറഞ്ഞു. ഇതു കേട്ടു പാണ്ടിപ്പെരുമാൾ തന്റെ പൂർവ്വകർമ്മവൈഭവത്താൽ മതിമറന്ന്, അവനെ ചിലമ്പോടുകൂടി ഉടൻ നമ്മുടെ മുമ്പാകെ ഹാജറാക്കണം എന്നു കൽപന കൊടുപ്പാൻ കരുതിക്കൊണ്ടു തന്റെ ഭടന്മാരെ വിളിച്ച് , ഉടനെ ആ കള്ളനെ * കൊന്നു ചിലമ്പു കൊണ്ടു വരുവിൻ എന്നു പറഞ്ഞു പോയി. ഭടന്മാർ അപ്രകാരം കൽപന നടത്തുകയും ചെയ്തു. കണ്ണകി തന്റെ ഭർത്താവിനെ കൊലപ്പെടുത്തിയ വൃത്താന്തം കേൾക്കയാൽ ഒരു ഗതിയും കാണാതെ കണ്ണുനീർ പൊഴിച്ചു പാണ്ടിയന്റെ വിനാശത്തിനായി തന്റെ മുക്താഹാരപരിശോഭിതമായ മാറിടത്തിൽ കൈവെച്ച് ഇടത്തെ മുലക്കണ്ണു പറിച്ചെറിഞ്ഞ്, പാതിവൃത്യശക്തികൊണ്ടു പാണ്ഡ്യനഗരം ഭസ്മീകരിച്ചു. പതിദേവതയായ അവളെ പലരും പോറ്റിപുകഴ്ത്തി. സ്വാമിൻ! പാണ്ടിപ്പെരുമാളുടെ കർമ്മവൈഭവമെന്നു മുൻപറഞ്ഞതെന്തു? എന്നു ചോദിക്കുന്നുവെങ്കിൽ പറയാം., അന്യൂനമഹാത്മ്യമിയലുന്ന പുരാതനനഗരമായ മധുരാപുരിയിൽ ശ്രീ മഹാദേവൻ കുടിക്കൊള്ളുന്ന വെള്ളിയമ്പലത്തിൽ ഇരുൾ പരന്ന ഒരിടത്തിൽ ഞാൻ ശയിച്ചിരുന്നു. അപ്പോൾ ആ
*'കൊണ്ടച്ചിലമ്പു' എന്നതു 'കൊന്റച്ചിലമ്പു' തെറ്റിപ്പോയി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.