Jump to content

താൾ:Chilappathikaram 1931.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കഥാമുഖം നിശ്ശേഷം നഷ്ടമായ്പോകയാൽ 'കണ്ണകിയെന്ന തന്റെ പത്നിയൂടെ

 	കാൽച്ചിലമ്പൂ വില്പാനായി പുരാണപ്രസിദ്ധിയും  മഹിമയുമുള്ള

പാണ്ഡ്യരാജധാനിയായ മധുരാപുരിയെ പ്രാപിച്ചു. പിറ്റേന്നാൾ ചിലമ്പുകൊണ്ടു പണ്യവീഥിയിൽ ചെന്നപ്പോൾ ഒരു തട്ടാൻ ആദരവോടെ അരികിൽ വന്നു വേണ്ടുന്ന സഹായങ്ങൾ ചെയ്യാമെന്നേല്കയാൽ അവന്നു ചിലമ്പു കാട്ടികൊടുത്തു. അവൻ ചിലമ്പിനെ സൂക്ഷിച്ചു പരിശോധിച്ച്,,"വിലയേറിയ ഈചിലമ്പു പാണ്ടിപ്പെരും ദേവിക്കല്ലാതെ മറ്റാർക്കും അണിയുവാൻ സാദ്ധ്യമല്ല; ഞാൻഇതു പെരുമാളെകാണിച്ചു കൊണ്ടുവരാം അതുവരേയ്കും നിങ്ങൾ ഈ കോഷ്ഠത്തിലിരിക്കുക"

എന്നു പറഞ്ഞുകൊണ്ടുപോയിഅടുത്തകാലത്ത് കേടുതീർപ്പാനായി പണിക്കൂടത്തിൽ കൊണ്ടുവന്നിരുന്നതും താൻ അപഹരിച്ചെടുത്ത കളവു പോയതായി പ്രസ്താവത്തിൽ വന്നിട്ടുളളതുമായ പെരും ദേവിയുടെ ചിലമ്പിനെപ്പറി രാജഭടന്മാർ അന്വേഷണം തുടങ്ങിയിരിക്കയാൽ ഇതു നല്ലൊരു തക്കമാണെന്നു കരുതി ഈതട്ടാൻ പാണ്ഡ്യരാജ്യസന്നിധിയിൽ ചെന്നു മഹാരാജ്ഞിയുടെ കളവുപോയ ചിലമ്പ് അന്യനാട്ടിൽനിന്നിവിടെ വന്നിട്ടുളള ഒരു വണിക്കിന്റെ കൈവശം കണ്ടുകിട്ടിയിരിക്കുന്നു ആ കളളൻ അടുത്തുളള ഒരു കോഷ്ടത്തിലി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/62&oldid=157801" എന്ന താളിൽനിന്ന് ശേഖരിച്ചത്