Jump to content

താൾ:Chilappathikaram 1931.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ii രാജാക്കന്മാരുടെ പുകാർ (കാവിരിപ്പൂമ്പട്ടിനം),മധുര, വഞ്ചി എന്ന മൂന്നു രാജാധാനികളുടേയും മഹിമകൾ യഥായോഗ്യം പ്രകാശിപ്പിക്കപ്പെട്ടിരിക്കുന്നു;

പുരാതനന്മാരായ പലേ മഹാന്മാരുടേയും സ്ഥിതിഗതികളെ ഇദാനീന്തനന്മാർക്കുനായാസേന ഗ്രഹിച്ചു കൊൾവാൻ ഈ ഗ്രന്ഥം അന്യാദൃശമായ ഒരുപകരണമായി തീരുന്നതാണ്; രാജാക്കന്മാർ തന്നെ ധർമ്മത്തിൽ പിഴച്ചാലും അവരെ ധർമ്മദേവത അന്തകനായ്നിന്നു സംഹരിക്കുമെന്നും പതിവ്രതകളെ മർത്ത്യന്മാരെന്നല്ല അമർത്ത്യന്മാരും താപസന്മാരും കൂടെ ആരാധിക്കുന്നതു സഹജമാണെന്നും പുണ്യപാപങ്ങൾ ശരിയാംവണ്ണം കർത്താവിനെത്തെന്നെപ്രാപിച്ചു തൽഫലങ്ങളെ ഭുജിപ്പിക്കുമെന്നും ഈ മൂന്നു തത്വങ്ങളും ഈ ലോകവാസികളെ ഗ്രഹിപ്പിക്കാനായ്തന്നെ അടികളാൽ ഈ ഗ്രന്ഥം രചിക്കപ്പെട്ടിരിക്കുന്നു; മേൽപറഞ്ഞ മൂന്നംശങ്ങളും ചിലമ്പിൻമൂലം പ്രദർശിപ്പിച്ചിരിക്കയാൽ ഇതിന്നു 'ചിലപ്പതികാര'മെന്ന നാമധേയം നൽകപ്പെട്ടിരിക്കുന്നു. ഇതു കേവലം ഒരു ഇതിവൃത്തത്തെ അംഗീകുരിച്ച ശബ്ദാർത്ഥരസോല്ലസിതമായി രചിക്കപ്പെട്ട ഒരു കാവ്യമല്ല. സംഗീതനാടകഭേഭങ്ങളെക്കൂടി പ്രതിപാദിച്ചുങ്കൊണ്ടു നാനാവൃത്തവിചിത്രമായി കവനം ചെയ്യപ്പെട്ടിരിക്കുന്നതുമാകുന്നു. ഇതിലെ സാഹിത്യപ്രസ്ഥാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/5&oldid=157787" എന്ന താളിൽനിന്ന് ശേഖരിച്ചത്