താൾ:Chilappathikaram 1931.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുഖവുര ഈ ഗ്രന്ഥം തമിഴ് സ്സാഹിത്യത്തിന്റെ ഭൂഷണങ്ങളായ (കണ്ഡലം,മണി,ചിലമ്പ്,മേഖല,വള)കണ്ഡലകേശി,ചിന്താമണി,ചിലപ്പ

തികാരം മണിമേഖല, വളയാപതിയെന്ന പഞ്ചമഹാകാവ്യങ്ങളിലൊന്നും,ചേരമുനിയായ ഇളങ്കോവടികളാൽ രചിക്കപ്പെട്ടതും സുപ്രസിദ്ധന്മാരായ പ്രാചീനാചാര്യന്മാരാൽ പ്രമാണഗ്രന്ഥമായംഗീകരിക്കപ്പെട്ടു തങ്ങടെ വ്യാഖ്യാനപംക്തികളിൽ പ്രകാശിക്കപ്പെട്ടിട്ടുള്ളതാകുന്നു. ഇതിലെ രസപരിവാഹികളായ ശബ്ദാർത്ഥങ്ങളുടെ ഘടന സാഹിത്യരസികന്മാർക്കു ഹൃദയാവർജ്ജകംതന്നെ. ഓരൊ വർണ്ണനയും അതാതു വർണ്ണ്യപദാർത്ഥത്തിന്റെ പ്രത്യക്ഷാനുഭവത്തെ നൽകുന്നു. കാവ്യത്തിന്റെ ഇതിവൃത്തത്തിൽ നായികാനായകന്മാരായ കണ്ണകിയുടേയും കോവലന്റെയും ചരിത്രങ്ങൾവിസ്തരിച്ചുപറയപ്പെട്ടിട്ടുണ്ട്. തമിഴ്നാട്ടിലെ ചോളൻ‌,പാണ്ഡ്യൻ,ചേരൻ,എന്നീ മൂന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/4&oldid=157776" എന്ന താളിൽനിന്ന് ശേഖരിച്ചത്