ട്ടൂണ്ട്. വിവീധങ്ങങളായ വീജ്ഞേയവിഷയങ്ങളിൽപരിചയവൂം രസാസ്വാദവൂം കാംക്ഷിക്കുന്ന വായനക്കാരെ അഭിമുഖീകരിക്കുന്നതിനുളള സൂചനങ്ങളാണ് ഞാനിവിടെ പറഞസംഗതികളെന്നു പറയേണ്ടതില്ലല്ലോ.എല്ലാറ്റിനും ഉദാഹരണങ്ങളിവിടെ എടുത്ത് കാണിക്കാത്തത് ഈ ഉപന്യാസം അനാവശ്യമായി ദീംഘിക്കുമെന്നും കരുതീട്ടാകുന്നു.
ശ്രീമാൻ പടിഞ്ഞാറെ പാറയിൽ നാരായണൻനായരവർകൾ ബാല്യം മുതൽക്ക് ഈ 62-ാമത്തെ വയസ്സു വരെ വിദ്യാവിഷയത്തിൽ തന്നെ അദ്ധ്വാനിക്കുകയും രമിക്കയും ചെയ്തു കഴിഞ്ഞുകൂടുന്ന സുശീലനായ പണ്ഡിതനാകുന്നു.നെമ്മാറ ഹൈസ്കൂളിനെ ക്രമത്തിൽ വളർത്തി നല്ല നിലയിലാക്കിതീർത്തതും മറ്റും പ്രസിദ്ധിയും പ്രാധാന്യവും പ്രതിഷ്ഠിച്ച ഇയ്യിടയിൽ ചരമഗതിയെ പ്രാപിച്ച ശ്രീമാൻ രായിരംകണ്ടത്ത് ഗോവിന്ദമേനോനവർകളുടെ പ്രധാന ശിഷ്യനും അദ്ദേഹത്തിന്റെ എല്ലാ ആരംഭങ്ങളിലും ശുദ്ധമായ ഉദ്ദേശത്തോടെ പൂ൪ണമായി സഹകരണംചെയ്തു വന്ന ഒരു ദേശാഭിമാനിയുമാണ്.ആ സ്കൂളിൽ ദീ൪ഘകാലം മലയാള പണ്ഡിതനായിരുന്നു.അതിനെ ഗവൺമെന്റിൽ നിന്നെടുത്ത നടത്തിത്തുടങ്ങിയ ശേഷവും വിദ്യാവിഷയകമായ അതിമ്മേലുള്ള രസത്താൽ, പ്രവൃത്തിയെടുത്തുകൊണ്ടിരു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.