താൾ:Chilappathikaram 1931.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

xxxii

വിശേഷവിധിതന്നെ.മലയാളത്തിൽ നടപ്പുള്ള "ദാരികവധം" മുതലായ ചൂർണ്ണികകളുടെ ഗതിയെ അനുകരിക്കുന്ന വാക്യങ്ങൾ ഇതിൽ പലേടത്തും കാണ്മാനുണ്ടെങ്കിലും പല ദിക്കിലും നവീനപരിഷ്കൃതഭാഷാരീതിയിൽ ഭംഗിയായി തർജ്ജമചെയ്തിട്ടുള്ളതുമുണ്ട്. സംസ്കൃതപദങ്ങൾ ഇതിൽ വളരെ കുറയ്ക്കണമെന്നും ദ്രാവിഡഭാഷാപദങ്ങളെ കഴിയുന്നതും അധികം കൂട്ടിയിണക്കണമെന്നും തർജ്ജക്കാരൻ സങ്കല്പിച്ചു ഫലിപ്പിച്ചു കാണുന്നുണ്ടെങ്കിൽ പ്രസംഗവശാൽ "രുചിരസുരഭിലബീജാന്തരിതതുസുമാകിർണ്ണ" സംസ്കൃതബാഹുല്യം വന്നുപോയിട്ടുള്ളതു ശൈലീവൈചിത്രരസികന്മാർക്കു കൌതുകപ്രദമായിരിക്കുന്നുണ്ട്. മലയാളത്തിൽ പണ്ടേ നടപ്പുള്ള നാടൻപാട്ടുകളുടെ രീതിയിൽ പല ഭാഗങ്ങളും തർജ്ജമയിലുണ്ടെന്നതിന്നു് പുറമെ തമിഴ്വൃത്തങ്ങളായ തേവാരം,കാവടിച്ചിന്തു് മുതലായ രീതി പിടിച്ചു പുതിയ ഭാഷാഗാനങ്ങളഅ‍ പലതും ഇതിൽ എഴുതിച്ചേർത്തിട്ടുള്ള ഹൃദ്യവും ചമൽക്കാരിയുമായ ആരംഭം തന്നെ എന്നതിന്നു സംശയമില്ല. വർണ്ണനങ്ങളിൽ പ്രസിദ്ധികുറഞ്ഞ ഭാഗങ്ങളെ വായനക്കാർക്കു വിഷയവ്യുല്പത്തി വരുത്തികൊടുക്കാനായി തത്ര തത്ര വിവരണങ്ങളെഴുതി ചേർത്തിട്ടുള്ളതും ഉപകാരപ്രദമായി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/35&oldid=157771" എന്ന താളിൽനിന്ന് ശേഖരിച്ചത്