Jump to content

താൾ:Chilappathikaram 1931.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

xxx

ദുർഗ്ഗസന്നാഹം, ശില്പവൈചിത്ര്യം,രത്നങ്ങൾ ,ചന്ദ്രസൂര്യസന്ധ്യാരാത്രികൾ തുടങ്ങിയ പല വിഷയങ്ങളും ഈ ഗ്രന്ധത്തിൽ വർണ്ണിക്കപ്പെട്ടിട്ടുണ്ട്. 3-ാം ഗാഥയിലെ നാട്യം,രംഗസംവിധാനം മുതലായവയുടെ വർണ്ണനം,5-ാംഗാഥയിലെ ഇന്ദ്രോത്സവനഗരവർണ്ണനം,15-ലെ യുദ്ധതന്ത്രസാമഗ്രീസഹിതദുർഗ്ഗവർണ്ണനം,18-ലെ സതീസന്നഹവർണ്ണനം,22-ലെ ലോഹാദിരചിതശില്പവർണ്ണനം മുതലായ ഭാഗങ്ങൾ വിശേഷിച്ചും രസകരങ്ങളും വിജ്ഞേയങ്ങളുമായ അംശങ്ങളാകുന്നു. വിവാഹം മുതലായ ചടങ്ങുകളിലെന്നതുപോലെ രാജസേവ,വേശ്യാദൂത്യം (ഗാഥ 13) മുതലായ കാര്യങ്ങളിലും ബ്രാഹ്മണന്റെ പ്രവേശം വർണ്ണിക്കപ്പെട്ടിട്ടുണ്ട്. ബ്രാഹ്മണൻ,ക്ഷത്രിയൻ,വാണികൻ , വേളാളൻ എന്നിങ്ങനെയാണ് ഈ കാവ്യത്തിലെ ചാരുർവണ്യ ശൂദ്രസംജ്ഞ അവജ്ഞാഹേതുവായി അന്നും വിചാരിക്കപ്പെട്ടിരിക്കും. പതിവ്രതാപ്രശംസയിൽ അരുണ്ഡതീസാദൃശ്യം -സാവിത്രി,സീതാ മുതലായവരം വിട്ട്-അംഗീകരിക്കപ്പെട്ടിരിക്കുന്നു. അർത്ഥകാമങ്ങൾ ദുഃഖമയങ്ങളാണെന്നും മറ്റും കവുന്തി അടികൾ (ഗാഥ 14) ചെയ്തിട്ടുള്ള ഉപദേശം വിശിഷ്ടരീതിയിലായിട്ടുണ്ട്. ഹിംസ, അസത്യം മുതലായ പാപകർമ്മങ്ങളെ പല മട്ടിലും നിന്ദിക്കുകയും പാതിവ്രത്യം, രാജധർമ്മം മുതലാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/33&oldid=157769" എന്ന താളിൽനിന്ന് ശേഖരിച്ചത്