xxii
റെക്കാലം വിഷയരസനിമഗ്നനായിരുന്ന് ഒടുക്കം നിദ്ധനനായിത്തീന്ന കോവലൻ പശ്ചാത്തപിച്ചു പതിവ്രതനായ തന്റെ പത്നിയെത്തന്നെ ശരണം പ്രാപിക്കുകയും അഛനമ്മമാരേയും സ്വദേശത്തെയും വെടിഞ്ഞു ഭായ്യയോടുകൂടി മധുരാനഗരത്തിൽ ചെന്ന് അവളുടെ ഒരു കാൽച്ചിലമ്പു വിററുവല്ലതും വാങ്ങി നാൾ കഴിക്കാമെന്നുവെച്ച് അതും കൊണ്ടു രാജപോരത്തിൽ ചെല്ലുകയും അവിടെ ഒരു തട്ടാന്റെ ചതിപ്രയോഗത്തിൽ രാജഭടൻമാരാൽ വധിക്കപ്പെടുകയും ആ വിവരം അറിഞ്ഞു ഭായ്യ (കണ്ണകി) ക്രോധാവിഷ്ടയായി രാജധാനിയിൽ പ്രവേശിച്ച് ഭീഷണമായ രൌദ്രഭാവത്തിന്നനുരൂപങ്ങളായ ചേഷടിതങ്ങളെക്കൊണ്ടു പാണ്ഡ്യരാജാവിനെ ഭയപശ്ചാത്താപശോകാവേഗനിഫതനാക്കിത്തീക്കുകയുംചെയ്തശേഷം സതീധമ്മാനുസാരേണ സ്വയം അഗ്നിപ്രവേശംചെയ്തു.എന്നിങ്ങനെയാണു ഇതിലെ യഥാർത്ഥകഥാസ്വരൂപമെന്നു വിചാരിക്കാവുന്നതാണ്. വണ്ണനങ്ങളെക്കൊണ്ടും അലങ്കാരങ്ങളെക്കൊണ്ടും കഥയിൽ വന്നുകാണ്ണുന്നവികാരങ്ങളും ചൂചുകോദ്ധരണപൂവ്വമായ നഗരഭസമീകരണം മുതലായ അമാലുഷപ്രഭാവപ്രശേനങ്ങളും മറ്റും രാസപോഷണലാലസനായ കവിയുടെ കല്പനാവിശേഷങ്ങളായിരിക്കു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.