താൾ:Chilappathikaram 1931.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

Xv ർത്തൃത്വം വഹിപ്പാനിടയാക്കിത്തീർക്കുകയും ചെയ്ത ഭാഷാപരിഷ്കരണ കമ്മിറ്റിക്കും കൃതജ്ഞതാപൂർവ്വകമായ വന്ദനം പറഞ്ഞുകൊള്ളുന്നു

കാവേരിയെപ്പോലെ മലനാട്ടിൽ ഉത്ഭവിച്ചു ജന്മഭൂമിയുടെ മഹാത്മ്യം ഗ്രഹിച്ചിരുന്നാലും സ്വദേശത്തേയും സ്വജനങ്ങേയും വെടിഞ്ഞു തമിഴ്നാടു പൂകി അതിനെ സ്വദേശമായും നാട്ടാരെ സ്വജനങ്ങളായും സ്വീകരിച്ച തന്റെ സാന്നിദ്ധ്യം കൊണ്ടു പുഷ്ടിയും തുഷ്ടിയും വിളയിച്ച പുകൾ കൊള്ളുന്ന ഈ ക്രിതിയെ ജന്മഭൂമിയിലേക്കാനയിച്ച് തമിഴ മോടിയിൽനിന്നു മലയാളമോടിയിലേക്കു മാറ്റി കാലാതിപാതത്താൽ വിസ്മ്റതി വന്നു തനിക്കപരിചിതന്മാരായ സഹോദരീസഹോദരന്മാരെ പഴമ പറഞ്ഞു പരിചയപ്പെടുത്തി അകന്നിരുന്ന സഹോദരബന്ധമിണങ്ങിവന്നു കാണേണമെന്നുള്ള കാംക്ഷയിന്മേലാണു ഞാൻ ഈ വിവർത്തനതിനു തുനിഞ്ഞത്. അല്ലാതെ ഒരു ഗ്രന്ഥകർത്ത്രത്വം സിദ്ധിക്കേണമെന്ന മോഹത്തിന്മേലോ പ്ണ്ടിത്യ പ്രകടനം ചെയ്തു പേരെടുക്കണമെന്നുള്ള ഉദ്ദേശത്തിന്മേലോ അല്ല.. ഞാൻ ഒരു ശുദ്ധ മലയാളി.. ഇതിന്റെ മൂലഗ്രന്ധമോ പ്രൗഢമായ ഒരു ദ്രാവിഡ മഹാകാവ്യം. അതിനാൽ ഇതിൽ വല്ല സുകലളിതവും വന്നുപോയിട്ടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/18&oldid=157752" എന്ന താളിൽനിന്ന് ശേഖരിച്ചത്