താൾ:Chilappathikaram 1931.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

Xiv

കെ. പരമേശ്വരമേനോൻ അവർകളോടും ഞാൻ കടപ്പെട്ടിട്ടുള്ള നിർവ്യാജമായ കൃതജ്ഞതയെ ഇവിടെ രേഖപ്പെടുത്തിക്കൊള്ളുന്നു. ആയുർവേദവിദഗ്ദനും സാഹിത്യബന്ധുവുമായ ശ്രീമാൻ വി. നാരായണൻ നായരവർകൾ എന്റെ അഭ്യർത്ഥനയെ സന്തോഷപുരസ്സരം സ്വീകരിച്ചു തന്റെ ദേഹാസ്വാസ്ഥ്യത്തേയും അവസരകുറവിനെയും ഗണിക്കാതെ ഈ ഗ്രന്ഥത്തിനൊരു പ്രസ്താവനയെഴുതിത്തന്നും മറ്റും സഹായിച്ചതിൽ എനിക്കതിയായ ചാരിതാർത്ഥ്യവും കൃതജ്ഞതയുമുണ്ടു്. ഈ വിവർത്തനത്തിന്നുദ്യമിച്ചതുമുതൽ ഇതിലേക്കാവിശ്യമായ ഓരോ അംശങ്ങളെ ഗ്രന്ഥാന്തങ്ങളിൽനിന്നു തിരഞ്ഞെടുപ്പാനും മറ്റും സഹായിച്ചും ഈ ഗ്രന്ഥത്തെ വേണ്ടുംവണ്ണം പകർത്തെഴുതിയും ഇടവിടാതെ മനഃപൂർവ്വം ഇതിൽ പങ്കുകൊണ്ട എന്റെ സഹോദരപുത്രനും വിനീതശിഷ്യനുമായ ആയുഷ്മാൻ പി. വിശ്വനാഥൻനായരും എന്റെ അഭിനന്ദനത്തിനു പാത്രമാണെന്നുള്ളതും ഇവിടെ വിസ്മരിക്കത്തക്കതല്ല. ഭാഷാസാഹിത്യത്തിൽ ഉത്തമഗ്രന്ഥങ്ങളുടെ സംഖ്യ വർദ്ധിപ്പിക്കേണമെന്നുള്ള തങ്ങടെ ഉദ്ദേശത്തെ പുരസ്കരിച്ചു കേരളീയരുടെ മമതാബന്ധത്തെ സർവ്വഥാ അർഹിക്കുന്ന ഈ ഉത്തമകാവ്യത്തെ ഭാഥഷാന്തരീകരിപ്പാൻ എന്നെ ഭരമേല്പിക്കുകയും തന്മൂലം ഇനിക്കീഗ്രന്ഥക


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/17&oldid=157751" എന്ന താളിൽനിന്ന് ശേഖരിച്ചത്