110 ചിലപ്പതികാരം യവയുമായ ഞെണ്ടുകളും ശംഖങ്ങളും ഉളള വഴി സൂക്ഷിച്ചറിയാതെ സാധാരണമായി നടക്കു ന്നതുകൊണ്ടു നമ്മുടെ കാലടികൾ തട്ടി അവയ്ക്ക വേദവ പറ്റുന്നതായാൽ പ്രാണിഹിംസാരൂപ മായ ആ പാപം നമുക്കു വഹിക്കത്തക്കതാണോ? മുൻ വിവരിച്ചപ്രകാരമുളള തോട്ടങ്ങളും വയലുക ളുമായ്കിടക്കുന്ന പ്രദേശങ്ങളല്ലാതെ മറ്റു വിധം ഭ്ര മികൾ നമുക്കു യാത്രചെയ്യേണ്ടും ദേശങ്ങളിലില്ലാ യ്കയാൽ നീ, നിന്നിൽ പ്രിയപ്പെട്ടു വന്നിട്ടുളളവ ളോടുകൂടെ അതാതു പ്രദേശങ്ങളെ ആരാഞ്ഞറി ഞ്ഞു് അവിടങ്ങൾ അപാരകരങ്ങളായിത്തീരാ ത്തവിധം സൂക്ഷിച്ചുകൊള്ളേണ്ടതാണ്.
ഇപ്രകാരമെല്ലാമരുൾ ചെയ്തു കവുന്തി അടി
കൾ ഭിക്ഷാപാലവും തോളുറിയും പീലിക്കെട്ടും ക യ്യിലെടുത്തു,പഞ്ചമന്ത്രം (അ. സി. അ. ഉ. സാ) തന്നെ നമുക്കു വഴിയിൽത തുണക്കട്ടെ എന്നു പ്രാ ർത്ഥിച്ച്, , അവരോടു ചേർന്നു യാത്രതുടർന്നു. ശനി ഇ ടവചിങ്ങമീനരാശികളിൽ നിന്നു മാറുമ്പോഴും ധൂമ കേതുവവുദിക്കുമ്പോഴും ശുക്രൻ ദക്ഷിണദിക്കിലുദിക്കു മ്പോഴും കാറ്റുവീശുന്ന കുടകുമലയുടെ ശിഖരത്തി ന്മേൽ ഘോരമായ ഇടിമുഴങ്ങിക്കാർമേഘം പരന്നു ണ്ടാകുന്ന കാലവർഷത്തിന്റെ സമൃദ്ധിയാൽ ആ മ
ലയിൽനിന്നുത്ഭവിച്ച നാനാവന്യപദാർത്ഥങ്ങളോടു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.