താൾ:Chilappathikaram 1931.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

109

      പത്താം  ഗാഥ

കിടക്കുന്ന മേട്ടുപുറം വഴിക്കല്ലാതെ താഴ്ന്നപുറ മായ വയൽമാർഗ്ഗമായി പോകുന്നതായാൽ അവി ടെ വിരിഞ്ഞ പൂക്കളുടെ പരിമളം വീശുന്ന തടാ കങ്ങളിൽ വാസംചെയ്യുന്ന നീർനായ്ക്കൾ ഇരതേ ടി നടക്കുന്നതും വാള,മനങ്ങു മുതലായ നീണ്ട മ ത്സ്യങ്ങൾ വിലങ്ങിട്ടു പായുന്നതും ഇവൾക്കു ഭയം ജനിപ്പിക്കും; അത്രയുമല്ല, അവിടെ കരിമ്പിൻ തോട്ടങ്ങളല്ലാതെ മറ്റു കാടുകളൊന്നനുമില്ലായ്ക യാൽ കരിമ്പുകളിൽ വെച്ചിട്ടുള്ള തേൻകൂടുകൾ തടികൾ ത​മ്മിൽ മുട്ടിയുടഞ്ഞു ചോർന്നൊഴുകി അ ടുത്തുള്ള പൊയ്കയിലെ ശുദ്ധജലത്തോടു ചേരും; ഇവൾ ഇതറിയാതെ ദാഹം സഹിക്കവയ്യാതെ വരുമ്പോൾ മധുമിശ്രതമായ ആ ജലം അഞ്ജലിയി ലേന്തിക്കുടിച്ചെന്നും വരാം.;ഇതു ധർമ്മശാസ്ത്രവിരു ദ്ധമാകുന്നു;വയലിൽ വേലക്കാർ കളകൾ പറി ച്ചു വരമ്പിലിടുന്ന കൂട്ടത്തിൽ സുലഭമായിക്കിടക്കുന്ന കരിങ്കുവലയപ്പൂക്കളെ വിട്ടുപോകാതെ മധുപാനം ചെയ്തു മയങ്ങിക്കിടക്കുന്ന മധുപങ്ങളെ യാത്രാക്ലേ ശം ഹേതുവാൽ പ്രമാദം കൊണ്ടു ചവിട്ടിയെന്നും വരാം.അലകളിളകിക്കൊണ്ടൊഴുകുന്ന പെരുവാ യ് ചാലിനടുത്ത കരവഴിയെ പോകണമെന്നു വ ന്നാൽ കരയ്ക്കരികെ ജലത്തിൽ ജീവിക്കുന്നവയും

കൌതുകമുളള പുളളികളോടും വരകളോടും കൂടി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/168&oldid=157749" എന്ന താളിൽനിന്ന് ശേഖരിച്ചത്