താൾ:Chilappathikaram 1931.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

108 ചിലപ്പതികാരം നിടയുണ്ട്; അവയൊന്നും നിണക്കറിവില്ല; അ തിനാൽ ഞാൻ പറയാം; കേട്ടുകൊണ്ടാലും.സൂ യ്യരശ്മി കണ്ണുകൊണ്ടു കാണ്മാൻപോലും അശക്ത യായ ഈ കോമളാംഗിയേയുംകൊണ്ടു നാം പുഷ്പ സമൃദ്ധിയുള്ള തണ്ടുലഗ്രാമത്തിലൂടെ പോകേണ്ടി വരുന്നതായാൽ അവിടെ നിലം പിളരുംവണ്ണം ആഴത്തിലിറങ്ങി വളരുന്ന വള്ളിക്കിഴങ്ങുകൾ പുഴക്കിയെടുത്ത കുഴികളെ ചമ്പകമരങ്ങളിൽനി ന്നു കൊഴിഞ്ഞു തേനോലുന്ന പൂക്കൾ മൂടി പടുകു ഴിപ്പെട്ട കിടക്കുന്നതറിഞ്ഞു നടക്കാത്തജനങ്ങൾ ക്കു മരണതുല്യമായ ദു:ഖംകുടെ അനുഭവിക്കേണ്ടി വരും; അങ്ങനെയുള്ള പടുകുഴികളെ കണ്ടറിഞ്ഞു് ഒരുങ്ങി മാറിപ്പോകുന്നവരുടെ ദേഹത്തിൽ അളി യപ്പഴുത്തു വിണ്ടുതേനൊഴുകിക്കൊണ്ടു താഴ്ന്ന കൊമ്പുകളിൽ തുങ്ങുന്ന പനസഫലങ്ങൾ ശത്രു ത്വം ഭാവിച്ചുകൊണ്ടന്നപോലെ അംഗങ്ങളിലി ടിക്കുകയും ചെയ്യാം. അല്ലാതെ വെളിപ്രദേശത്തി ലൂടെപോകുന്നതായാൽ അവിടെ മഞ്ഞൾ ഇഞ്ചി മുതലായവ നട്ടിരിക്കുന്ന തോട്ടങ്ങളിൽ ആ ചെടി കൾ തമ്മിൽ പിണഞ്ഞുകിടക്കുകയും ഇടച്ചാലുക ളിൽ ചക്കക്കരുക്കൾ ചിന്നിക്കിടക്കുകയാൽ ഇവ ളുടെ മൃദുപാദങ്ങളെ വേദനപ്പെടുത്തുകയും ചെ

യ്യും. ഇങ്ങനെ മരച്ചോലകളും തോട്ടങ്ങളുമായി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/167&oldid=157748" എന്ന താളിൽനിന്ന് ശേഖരിച്ചത്