104
ചിലപ്പതികാരം
കോവാലനും കണ്ണകിയും യാത്ര പുറപ്പെട്ടു. അവൾ വളർത്തിയ ആട്ടിൻകുട്ടിയും എരുമക്കുട്ടിയും അരയ ന്നവും ഭിന്നവർഗ്ഗമായിരുന്നാലും ഒരേവർഗ്ഗത്തിൽപെ ട്ട ജീവികളെപ്പോലെ ഒരുമിച്ചുവന്നു പിന്തുടർന്നു ചു റ്റി നിൽക്കുന്നതും താഴോടുകൂടിയതും വിശാലവുമാ യ പടിപ്പുരവാതിലി കടന്ന്,ഉടനെയുള്ള അനന്ത ശായിയായി മണിവർണ്ണനെന്ന നാമത്തോടെ സ ന്നിധാനംചെയ്യുന്ന വിഷ്ണുഭഗവാന്റെ ആലയത്തെ വലംവെച്ചു,,അഞ്ചു വലിയ ശാഖകളോടും മൃദുല ങ്ങളായ പത്രങ്ങളോടുംകൂടിയ മഹാബോധിവൃക്ഷമൂ ലത്തിലെഴുല്ലരുളിയ ധർമ്മകർത്താവായ ബുദ്ധദേവ ലരുളിച്ചെയ്തു ആഗമത്തെ ആകാശചാരികൾ മറ ഞ്ഞിരുന്നോതി ഏവർക്കും അർത്ഥം ഗ്രഹിപ്പിക്കുന്ന തും ഇന്ദ്രനാൽ മനസ്സുകൊണ്ടു നിർമ്മിക്കപ്പെട്ടതുമാ യ ഇന്ദ്രവിഹാരമേഴും കടന്ന്,മത്സ്യമാംസാദി ദു ർ ഗ്ഗന്ധപദാർത്ഥങ്ങളെ ഭക്ഷിക്കാതെയും അസത്യവാ ദം ചെയ്കയില്ലെന്നുള്ള വ്രതത്തോടെയും കാമാദി ചിത്തവൃത്തികളേഴിനെയും ഉപേക്ഷിച്ചു സ്മൃതി മു തലായ ശാസ്ത്രങ്ങളെ ആരാഞ്ഞറിഞ്ഞു പഞ്ചേന്ദ്രി യങ്ങളടക്കി ലോകതത്വമറിഞ്ഞ മഹാത്മാക്കൾ നി റഞ്ഞുവിലസുന്ന ദേവാലയത്തിൽ ബുദ്ധൻ,സി ദ്ധൻ,ഉപാദ്ധ്യായൻ,ആചാർയ്യൻ,ഭക്തന്മാർ ഈ
പഞ്ചപരമേഷ്ഠികളുടെയും മന്ദിരങ്ങളിൽനിന്നു വ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.