താൾ:Chilappathikaram 1931.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

103 പത്താം ഗാഥ റയുംപ്രകാരം ഈ ചിലമ്പിന്നു കിട്ടുന്ന വില ഒരു മൂ ലധനമാക്കിവെച്ചു കച്ചവടം ചെയ്തു ഞാൻ മുമ്പു നിന്നോടു വാങ്ങിച്ചിലവഴിച്ചതായ ആഭരണങ്ങളേ യും മറ്റുള്ള ധനനിവഹത്തേയും സമ്പാദിച്ചുചേ ർപ്പാൻ ഞാൻ ഒരുങ്ങിയിരിക്കുന്നു;വ്യാപാരംചെയ്യേ ണ്ടതു് അതിമാത്രം പ്രഖ്യാതിപൊങ്ങുന്ന മധുരാന ഗരത്തിൽ വേണമെന്നാണു കരുതുന്നത്;അതിന്നു നീയും എന്നോടുകൂടെ പോരേണം" എന്നു പറഞ്ഞു റച്ചു , താൻ ജന്മാന്തരത്തിൽ ചെയ്ത ദുഷ്കർമ്മമാകുന്ന മൃത്യുവിന്റെ പ്രേരണയ്ക്കു വശംവദനായി മുൻനി ശ്ചയപ്രകാരം അടുത്ത അരുണോദയത്തിന്നുമുമ്പുത ന്നെ യാത്രപുറപ്പെടാൻ സന്നദ്ധനായി.

   ---------------
     പത്താം ഗാഥ
   --
   നാട്ടുപുറക്കാഴ്ച
  --
 
 വൈശാഖമാസം ഇരുപത്തൊമ്പതാംതിയ്യതി

കജവാരവും കേട്ടനക്ഷത്രവും ശുക്ലപക്ഷചതുർദ്ദശി യും നാശയോഗവും കൂടിയ രാത്രി നാലാംയാമ ത്തിൽ ചന്ദ്രാസ്തമയം കഴിഞ്ഞു സൂർയ്യോദയത്തിന്നു

മുമ്പായുള്ള കൂരിരുളിൽ പൂർവ്വകർമ്മപ്രേരണയാൽ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/162&oldid=157743" എന്ന താളിൽനിന്ന് ശേഖരിച്ചത്