ചിലപ്പതികാരം
102
ചിലപ്പതികാരം
രിപ്പാൻ കഴിയും. അതിനാൽ നമുക്കും ഒരിക്കൽ ആ തീർത്ഥത്തിൽ സ്നാനംചെയ്യേണ്ടതാണ്. "എന്നു പറഞ്ഞതിന്നു കണ്ണകി,"അങ്ങനെ ദേവനെ തൊ ഴുന്നതു ഞങ്ങൾക്കു വിഹിതമല്ല;പതിവ്രതമാർക്കു പതിയല്ലൊ ദൈവം"എന്നുത്തരം പറഞ്ഞു.ഇങ്ങ നെ അവർ സംഭാഷണം ചെയ്തുകൊണ്ടിരിക്കുന്നതി ന്നിടയിൽ ഒരു ബാല്യക്കാരത്തി വന്ന്,"രാജകുമാ രനെപ്പോലുള്ള നമ്മുടെ ഗൃഹസ്വാമി കോവലൻ അതാ പടിപ്പുര കടന്നുവരുന്നു."എന്നറിവിച്ചു..ക ണ്ണകി തന്റെ മലിനമായ വസ്ത്രം മാറ്റുവാനായി അകത്തേക്കു കടക്കുമ്പോഴേക്കും കോവലൻ മനോ ഹരമായ ശയനഗൃഹത്തിൽ കടന്നുചെന്ന് അവി ടെ തന്റെ പ്രിയയുടെ മെലിവാർന്ന മേനിയും അഴ ലാർന്നൊരുള്ളവും കണ്ട് സർവ്വത്തിലും മിഥ്യയെ സ ത്യമാക്കി കഴിഞ്ഞുവരുന്ന വേശ്യയോടുള്ള സംഗമ ത്തിനാൽ തന്റെ പൂർവന്മാർ നേടിവച്ചിരുന്ന അ പരിമിതമായ ധനസഞ്ചയം അവൾമൂലം ദ്ധ്വംസ നംചെയ്തു നിർദ്ധനനായിതീർന്നതു തനിക്കു ലജ്ജാവ ഹമായിരിക്കുന്ന വിവരം അവളോടു പറഞ്ഞു.ഇ ങ്ങനെ പ്രിയതമന്റെ പാരവശ്യം കണ്ടു കണ്ണകി കനിവോടെ മുഖപ്രസാദം പൂണ്ടു പുഞ്ചിരി തൂകി ഒ രു ജോടി ചിലമ്പുള്ളതെടുത്തുകൊൾവാൻ പറഞ്ഞു.
ഇതു കേട്ടു കോവലൻ അവളോടു,"പ്രിയേ!നീ പ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.