താൾ:Chilappathikaram 1931.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

Xiii ബന്ധമായ് ചേർത്തിട്ടുള്ള അഭിധാനപ്രകാശിയാലും പ്രത്യേകം വിശദമാക്കിയിരിക്കുന്നു. ഗദ്യപദ്യങ്ങളിൽ ചിലേടത്തു കഥ്പാത്രങ്ങൾക്കും മറ്റും ചേർത്തിട്ടുള്ള വിശേഷണങ്ങളുടെ ബാഹുല്യവും പദ്യങ്ങളിൽ പാദങ്ങളുടെയും പാദാംശങ്ങളുടെയും ആവർത്തനവും അഭിജ്ഞാന്മാരുടെ സാധുത്വവിചാരത്തിന്നു പക്ഷെ വിഷയീഭവിച്ചേക്കാം; എന്നാൽ ഇതു കവിയുടെ യോഗവൈചിത്ര്യം കാണിച്ചു സാഹിത്യപ്രനയികളെ ആരാധിപ്പാൻവേണ്ടി മൂലഗ്രന്ഥത്തെ നിഴൽ പോലെ അനുവർത്തിച്ചാകുന്നു.

ഈ പരാവർത്തനത്തിനായി എന്നെ പ്രേരിപ്പിച്ചു വേണ്ടുന്ന ഉപദേശങ്ങൾ തന്നു ഗ്രന്ഥസമാപ്തിയെ പ്രതീക്ഷിച്ചിരുന്ന ഭാഷാഭിമാനി ശ്രീമാൻ വി. കെ. അച്ചുതമേനോൻ ബി. എ., എൽ. ടി. (ഉദ്യോഗമൊഴിഞ്ഞസീനിയർ ഇൻസ്പെക്ടർ) അവർകളോടും, മണി:മഖലയുടെ വിവർത്തനം കഴിഞ്ഞതിന്നുശേഷം അതിലും കാഠിന്യമേറിയ ഈ മഹാകാവ്യത്തോടു മല്ലിടുന്നതിൽ എനിക്കുണ്ടായ അനാസ്ഥ നീക്കി ധൈർയ്യോത്സാഹങ്ങളെ നൽകിയ സാഹിത്യരസികൻ ശ്രീമാൻ, പി. ശങ്കരൻനമ്പ്യാർ, എം. എ. ആണേർസ്, അവർകളോടും, ഈ ഗ്രന്ഥരചനാവിഷയത്തിൽ വേണ്ടുന്ന ഉപദേശങ്ങൾ നൽകിയ, പഴക്കവും തഴക്കവുംമുള്ള പണ്ധിതർ ശ്രീമാൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/16&oldid=157740" എന്ന താളിൽനിന്ന് ശേഖരിച്ചത്