താൾ:Chilappathikaram 1931.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

100 ചിലപ്പതികാരം വരം തരേണമെന്നു ചാത്തന്റെ സന്നിധിയിൽ അപേക്ഷിപ്പാൻ പോവുകയാണെന്ന വ്യാജത്തി ന്മേൽ ഭൈരവകോഷ്ഠത്തിൽ ചെന്നുനിത്യം ഭജിച്ചു കൊണ്ടിരിക്കെ ഒരുനാൾ അന്യൂനഗുണസമ്പന്നയാ യ നാരീമണി കണ്ണകീദേവി കണവന്റെ വിയോ ഗത്താൽ കരളുരുകിവാഴുന്നതിനെ നിനച്ചു പശ്ചാ ത്താപത്തോടെ അവൾക്കു ഭർത്തൃസമാഗമം ഭവി ക്കേണമെന്നു പ്രാർത്ഥിച്ചു കറുക മുതലായവകൊണ്ട് കോഷ്ഠത്തെ ആരാധിച്ചതിനുശേഷം കണ്ണകിയുടെ വസതിയിൽ ചെന്നു് , അവളോടു്,"നീ കണവ നോടിണങ്ങിയിരിക്കും" എന്നാശീർവ്വദിക്കുകയും ചെ യ്തു. അപ്പോൾ കണ്ണകി , "പ്രിയസഖി! നിന്റെ ആശീർവ്വാദംപോലെ ഭവിക്കുമെങ്കിലും എനിക്കതിൽ ശങ്ക ജനിക്കുന്നു. എന്തെന്നാൽ ഇന്നലെ രാത്രി സ്വപ്നത്തിൽ എന്റെ നായകൻ എന്നെ ​​​​​അംഗീക രിച്ചു മനംചേർന്നിരിക്കെ ഞങ്ങളിരുവരും ഒരു മ ഹാ നഗരത്തിൽ ചെന്നു: അവിടെ പൊയ്തേളിടും പോലെ ഞങ്ങൾക്കനുരൂപമല്ലാത്ത ഒരു വ്യാജവൃ ത്താന്തം എനിക്കറിവാനിടയായി;അതനുസരിച്ചു് എന്റെ വല്ലഭന്ന് ഒരാപത്തു പിണഞ്ഞതായി മ റ്റു ചിലർ പറഞ്ഞതിനാൽ അതു സഹിക്കാതെ എ നിക്കു വിഹിതമല്ലാത്തവിധം ആ നാട്ടിലെ അരച

ന്റെ മുമ്പിൽ ചെല്ലുകയും അദ്ദേഹത്തോടു കാർയ്യ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/159&oldid=157739" എന്ന താളിൽനിന്ന് ശേഖരിച്ചത്