Jump to content

താൾ:Chilappathikaram 1931.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒമ്പതാംഗാഥ 99

ചെയ്തു. ഈ ദിവ്യ കുമാരൻ ഉഭയവംശപാരമ്പർയ്യ ത്തെ അനുസരിച്ചു വേദവേദാംഗവേദിയായ പിതാ വിന്റെ കുലസന്താനമായി പിന്തുടർന്നു ചൌളോ പനയനസംസ്കാരാനന്തരം വേദവേദാംഗാദിവി ദ്യാവിശാദരനെന്നു വിഖ്യാതി സമ്പാദിച്ചു ;ദേവ ന്തിയെന്ന കന്യകയെ വേട്ടു. മാതാപിതാക്കളുടെ മരണാനന്തരം പൈതൃകകാർയ്യങ്ങളെല്ലാം നടത്തി, ച്ചു ഗൃഹസ്ഥധർമ്മോചിതമായ ധനധാന്യാദിസമ്പ ത്തിയിൽ ബദ്ധശ്രദ്ധനായി എട്ടു സംവത്സരക്കാലം ഭാര്യാസമേതനായി ഗൃഹസ്ഥാശ്രമത്തിൽ വാണു; തന്റെ ദിവ്യദേഹകാന്തി പത്നിയുടെ നയനങ്ങൾ ക്കസഹ്യമാവാത്തവിധത്തിൽ അടക്കിവെച്ചുകൊ ണ്ടിരുന്നതിന്നുശേഷം ഒരുനാൾ, എന്നും ജരാനര യില്ലാതെ യൌവനദശയിൽതന്നെ ഇരിക്കുന്ന ത ന്റെ മനോഹരരൂപം അവൾക്കു പ്രത്യക്ഷമാക്കി, അവളുടെ ഇംഗിതമനുസരിച്ചു,നീ എന്റകോ ഷ്ഠത്തിലേക്കു വരിക; ഞാൻ മറ്റുള്ളവരുടെ ദൃഷ്ടി യിൽ ഒരു തീർത്ഥവാസിയായ്പോകുന്നു'എന്നു പറ ഞ്ഞ് അവിടം വിട്ടുപോയി. ഇങ്ങനെ ഭർത്തൃവി യുക്തയായ ദേവന്തി അദ്ദേഹത്തിന്റെ അരുളപ്പാ ടിനെ ഹൃദയത്തിലുറപ്പിച്ചു തീർത്ഥാടനത്തിന്നു പോ യ തന്റെ പതി വീണ്ടും വന്നു തന്നോടുകൂടി ഗൃഹ

സ്ഥധർമ്മത്തിൽ ആസക്തനായിരിക്കത്തക്കവണ്ണം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/158&oldid=157738" എന്ന താളിൽനിന്ന് ശേഖരിച്ചത്