താൾ:Chilappathikaram 1931.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

Xii ഒർപ്പാരിയും മുപ്പതാംഗാഥയിലുള്ള അമ്മാന മുതലായ നാലുവരിപ്പാട്ടുകളിലും മൂലഗ്രന്ഥത്തിൽ കാണുന്ന മട്ടുകളിലും ഗാനങ്ങളായ്തന്നെ ഭാഷാന്തരപ്പെടുത്തിട്ടുണ്ട്. ഇതിലെ കഥാപാത്രങ്ങളുടേയും മറ്റും സംസ്കൃകകത്ഭവങ്ങളായിക്കാണുന്ന പേരുകളിൽ ചില സംജ്ഞാപദങ്ങളെ യുക്തമെന്നു കാണുന്നിടത്തു് അർത്ഥഭേഭം വരാതെ ഭാഷാന്തരംചെയ്തും ച്ർത്തിട്ടുണ്ട്

ഏഴാംഗാഥയിൽ നായികാനായികന്മാർ അന്യോന്യം നിഗൂഢങ്ങളായ മനോഗതങ്ങളെ അപ്രസ്തുതപ്രസംഗരൂപേണ പണ്ഡിതവർയ്യന്മാരാഭിപ്രായപ്പെട്ടിരിക്കുന്നു. ഇങ്ങനെ ദുരൂഹാർത്ഥങ്ങളായ അംശങ്ങൾ മറ്രു ചില ഭാഗങ്ങളിലും കാണുന്നുണ്ട്. മൂലഗ്രന്ഥത്തിലുള്ള ച്ല ഭാഗങ്ങളുടെ വിവരണങ്ങൾ ആവശ്യമായ്ക്കാണുന്നേടങ്ങളിൽ വ്യാഖ്യാനപംക്തികളിൽ നിന്നും മറ്റും ചില ഭാഗങ്ങൾ എടുത്തു സംയോജിപ്പിച്ചിട്ടുണ്ട്. ഗ്രന്ഥത്തിൽ അന്തർഭവിച്ചുകിടക്കുന്ന ചരിത്രം ഭൂമിശാസ്ത്രം മുതലായ വിഷയങ്ങളം കൂടുതൽ വിവരണങ്ങളാലും അനു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/15&oldid=157729" എന്ന താളിൽനിന്ന് ശേഖരിച്ചത്