iX ണ്ട് 800 വർഷങ്ങൾക്കുമുമ്പ്ു ഗജബാഹുവെന്ന മറ്റൊരു താജാവുണ്ടായിരുന്നതായും ആ ചരിത്രത്തിൽനിന്നറിവാകുന്നുണ്ട്; പക്ഷെ ഈ ഗ്രന്ഥത്തിൽകാണുന്ന മറ്റു ചില രാജാക്കന്മാരുടെ കാലത്തെ വിമർശിക്കുമ്പോൾ ഇ ഗ്രന്ഥകാരന്റെ കാലം രണ്ടാംഗജബാഹുവിന്റെ കാലത്തിന്നു മുമ്പുള്ളതായറിയുന്നതിനാൽ ഇദ്ദേഹത്തിന്റെ കാലം ഒന്നാംഗജജാഹുവിന്റെ കാലമാണെന്നുതന്നെ തീരുമാനിക്കപ്പെട്ടിരുക്കുന്നു.ങൾക്കു മുമ്പു ഗജബാഹുവെന്ന രാജാവു ജീവിച്ചിരുന്നതായി 'മഹാവംശം' എന്ന സിംഹള ചരിത്രത്താൽ അറിയപ്പെടുന്നു. പിന്നെയും ഏ
ഏതാണ്ടിരുപതുസംവത്സരങ്ങൾക്കു മുമ്പേ എന്റെ ഒരു മിത്രം "ചിലപ്പതികാരം,മണിമേഖല" എന്ന പുരാതനങ്ങളായ രണ്ടു ദ്രാവിഡമഹാകാവ്യങ്ങളുടെ പ്രസിദ്ധീകരണത്തെപ്പറ്റി ഒരിംഗ്ളീഷുപത്രത്തിലുണ്ടായിരുന്ന നിരൂപണത്തെ വായിച്ചാലും ആ ഗ്രന്ഥങ്ങളിൽ കേരളത്തിന്റെ ചില പൂർവ്വചരിത്രാംശങ്ങൾ അന്തർഭവിച്ചിട്ടുള്ളതിനാലും എന്നെ ധരിപ്പിക്കയാൽ അവയിൽ എനിക്കൊരു മമത തേന്നി. വരുത്തി വായിച്ചുനോക്കിയാൽ അവയുടെ പ്രൌഢതയോടു മല്ലിടുന്നതു കൃച്ഛ്രസാദ്ധ്യമായ്ക്കണ്ടുവെന്നിരിക്കിലും,അവയിൽ സംസക്തമായ മമതാബന്ധം വിട്ടൊഴിഞ്ഞതിനാൽ ഇടയ്ക്കിടെ വായിച്ചു വിഷമിച്ചുകൊണ്ടിരിക്കയും ചെയ്കയായിരുന്നു. ഇങ്ങനെ ഇരി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.