താൾ:Cherupaithangal 1824.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പ്രസംഗത്തെകുറിച്ചും ചെയ്തുകൊണ്ടിരിന്ന വിശുദ്ധക്രിയകളെകുറിച്ചുംസംസാരിച്ചു

അനന്തരംവീട്ടിലെക്കനടന്നുകൊണ്ടിരിക്കവെമഹാവെടിപ്പുള്ളഒരുകിഴവിമാൎജെരിയുടെ അമ്മയുടെ അരികെവന്ന നിന്റെപെൺകുഞ്ഞകൾഇന്നപള്ളിയിൽമഹാനല്ലവണ്ണംഇരിന്നു മാൎജെരിവായിക്കുന്നതഇനിക്കകെൾക്കെണംഇന്നവൈകുന്നെരം എന്റെ അരികിലെക്ക്കൊണ്ടുവാ അവൾക്കനല്ലവണ്ണം വായിപ്പാൻ അറിയാമെങ്കിൽ ഞാൻ ഒരുവെദപുസ്തകംകൊടുക്കാംഎന്ന പറഞ്ഞു

അപ്പൊൾ മാൎജെരിയുടെ അമ്മ ആകിഴവിക്കവന്ദനംചൊല്ലി മാൎജെരിയുംമഹാനല്ലവണ്ണം ഉപചാരഭാവംകാട്ടിഅമ്മെനിന്നെവന്ദിക്കുന്നഎന്നപറഞ്ഞുപിന്നെ പിതാവുംമാതാവും മാൎജെരിയുംലൂസിയുംവീട്ടിൽപൊന്നു

വീട്ടിൽവന്നശെഷം മാൎജെരിയും ലൂസിയും അവരുടെമുണ്ടകൾ എഴുത്തഉടുത്തു ലൂസിതൊട്ടിലിൽചെന്നകിടന്നഉറങ്ങി മാൎജെരിതൻ കീൎത്തനപുസ്തകം എടുത്ത ഒരുപാദംപഠിക്കഅത്രെചെയ്തത അപ്പൊഴെക്ക അമ്മഉച്ചക്കലെത്തെഭക്ഷണം വെച്ച ഒരുക്കി മാൎജെരി കീൎത്തനംചൊല്ലി കഴിഞ്ഞഉടന്തന്നെ ഉച്ചക്കലെത്തെഊണകഴിച്ചു ലൂസി അ്പപൊൾഉണൎന്ന അവളും ഉച്ചക്കലെത്തെഊണകഴിച്ചു

"https://ml.wikisource.org/w/index.php?title=താൾ:Cherupaithangal_1824.pdf/17&oldid=157709" എന്ന താളിൽനിന്ന് ശേഖരിച്ചത്