താൾ:Cherupaithangal 1824.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


യിരിന്നു എന്നതുകൊണ്ടമാൎജെരിആമരകൂട്ടത്തിൽകളിപ്പാൻ ഓടിപൊയി ഒരു ഇടുക്കവഴിയൂടെചെന്ന തണുപ്പുള്ള ഒരുപരമ്പിന്മെൽഎത്തി ആ തണുപ്പുള്ളപരമ്പിന്മെൽ കുതുകമുള്ള പൂക്കുലകൾ പലവുംഉണ്ടായിരിന്നു ആപൂക്കളിൽ ചിലതഅറത്തവീട്ടിൽഅമ്മയുടെ അരികിലെക്കകൊണ്ടചെല്ലെണമെന്ന മാൎജെരിക്ക തൊന്നിഅങ്ങിനെപൂക്കൾ അറത്തമുണ്ടിൽഇട്ടുതുടങ്ങി പൂക്കൾ അറത്തുകൊണ്ടിരിക്കുമ്പൊൾ ഒരു പക്ഷിക്കൂടും നാലമുട്ടയും കണ്ടെത്തെമഹാവളരെപ്രസാദംആയി ആമുട്ടകൾവല്ലചെറുപക്ഷിക്കുംഉള്ളതാകകൊണ്ടും ആമുട്ടകളെഎടുത്തആചെറിയപക്ഷിയെദുഃഖിപ്പിച്ചുഎങ്കിൽ ദൈവംതന്നെവാത്സല്ലിക്കഇല്ലഎന്നഅറിഞ്ഞിരിക്കകൊണ്ടും അത്രെഅവയെതൊടാഞ്ഞത അവൾഒരുകാടമറഞ്ഞനിന്ന എത്തിനൊക്കികുറയനെരംനൊക്കിനിന്നു ഒടുക്കം ആമുട്ടകൾമെൽഇരിപ്പാൻതള്ളപക്ഷി പറന്നവരുന്നതകണ്ടു ആചെറുപക്ഷി മഹാഭംഗിയുംകറപ്പശൊഭയുള്ളകണ്ണകളുംഉള്ളതായിരിന്നു അത ആ മുട്ടകലെ ചൂടുപിടിപ്പിപ്പാനായിമീതെചെന്നഇരിക്കയുംചെയ്തു എന്നാറെമാൎജെരിവീട്ടിൽപൊയി

പിറ്റന്നാൾഅവൾപ്രാതൽഉണ്ണുമ്പൊൾഒരുനുറുക്കഅപ്പം ശെഷിപ്പിച്ച അവളുടെപിതാവകൊടുത്തപട്ടിയിൽ ഇട്ടവെച്ചു അവൾതുന്നൽപണിചെയ്തപാഠവുംപഠി

"https://ml.wikisource.org/w/index.php?title=താൾ:Cherupaithangal_1824.pdf/11&oldid=157703" എന്ന താളിൽനിന്ന് ശേഖരിച്ചത്