താൾ:Charaka samhitha (Nithana sthanam) 1916.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിദാനസ്ഥാനം അദ്ധ്യായം 6 83അദ്ധ്യായം 6. ശോഷരോഗനിദാനം

അഥാതശ്ശോഷനിദാനം വ്യാഖ്യാസ്യമ. ഇതി ഹ സ്മാഹ ഭഗവാനാത്രേയ ഇഹ ഖലു ചത്വാരി ശോഷസ്യായതനാനി. തദ്യഥാ-സാഹസം സന്ധാദരണം ക്ഷയോ വിഷമാശനമിതി. തത്ര യദുക്തം സാഹസം ശോഷസ്യായതനമിതി തദനുവ്യാഖ്യാസ്യാമ . യദാ പുരുഷോ ദുർബ്ബലോ ഹി സൻ ബലവതാ സഹവിഗ്രഹ്ണാത്യതിമഹതാ വാ ധനുഷാ വ്യായച്ചതി ജല്പതി വാതിമാത്രമതിമാത്രം വാ ഭാരമുദ്വഹത്യാപ്സു വാപ്ളവതേ ചാതിദൂരമുത്സദനപദാഘാതനേ വാതിപ്രഗാഢമാസേവതേതിപ്രക്യഷ്ടം വാദ്ധ്വാനം ദ്രുതമഭിസരത്യഭിഹന്യതേ വാന്യവോ കിഞ്ചിദേവംവിധം വിഷമമതി മാത്രമം

അദ്ധ്യായം 6.

ഇനി ശോഷനിദാനത്തെപറയാം:- 1-രാജയക്ഷ്മാവ് എന്ന രോഗമുണ്ടാകുവാനുള്ള കാരണം നാലുകൂട്ടമാകുന്നു. അതെന്തല്ലാമെന്നാൽ-‌സാഹസം, വേഗസന്ധാരണം,ധാതുക്കൾ ഓജസ്സു മുതലായതുകളുടെ ക്ഷയം, വിഷമാശനം എന്നിതുകളാകുന്നു.'സാഹസം വേഗസംരോധശ്ശുക്ളൗജ:സ്നേഹസംക്ഷയ: പാനാന്നയാഭാനിയമശ്ചത്വാരസൂസ്യഹേതവ:'എന്നു സുഖസാധകം ഇനി സാഹസാദികൾനിമിത്തമുണ്ടാകുന്ന ക്ഷയവ്യത്യാസങ്ങളെ വെവ്വേറെ വിവരിക്കുന്നു:2-സാഹസം ശോഷകാരണമാണെന്നു പറഞ്ഞുവല്ലോ. ആ സാഹസസ്വഭാവങ്ങളേയും അതുനിമിത്തം സംഭവിക്കുന്ന ശോഷലക്ഷണങ്ങളെയും

വിസ്തരിച്ചപദേശിക്കാം. ദുർബ്ബലനായവൻ തന്നെക്കാൾ ബലവാനായവനോടുകൂടെ ദ്വന്ദ്വയുദ്ധംചെയ്യുക;തന്നാൽ ദുസ്സാദ്ധ്യമായ വില്ലുകുലയ്ക്കുക;കണക്കിലധികം പ്രസംഗിക്കുക;എടുക്കുവാൻവയ്യാത്ത ചുമടെടുക്കുക;വെള്ളത്തിൽ ചാടുകയും വളരെദൂരം നീന്തുകയും ചെയ്യുക;പിടിച്ചുവലിക്കു


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/93&oldid=157694" എന്ന താളിൽനിന്ന് ശേഖരിച്ചത്