താൾ:Charaka samhitha (Nithana sthanam) 1916.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിദാനസ്ഥാനം അദ്ധ്യായം 5 page 81 ത്സേധോപസ്നേഹോപലേപാൻ. ക്രിമയസ്ത ഗാദീംശ്ചതുരഃ സിരാഃ സ്നായൂന്യസ്ഥീന്യപി ച തരുണാനി ഖാദന്തി 20 അസ്യാമവസ്ഥായാമുപദ്രവാഃ കുഷ്ഠിനം സ്പൃശന്തി തദ്യതാപ്രസവണമംഗഭേദഃ പതനാന്യങ്ഗാ വയവാനാം തൃഷ്ണാജ്വരാതീസാരതാഹദൗർബല്യാരോചകാവിപാകാശ്ച തദ്വിധമസാദ്ധ്യം വിദ്യാദിധി ഭവന്തി ഛാത്ര സാദ്ധോയമിതി യഃ പൂർവം നരോ രോഗമുപേക്ഷതേ സ കിഞ്ചിൽ കാലമാസാദ്ധ്യ മൃത എവാവബുദ്ധ്യതേ യസ്തു പ്രഗേവ രോഗേഭ്യോ രോഗേഷു തരുണേഷു വാ ഭേഷജം കുരുതേ സമ്യക് സചിരം സുഖമശ്നുതേ യഥാസ്വല്പേന യത്നേന ഛിദ്യതേ തരുണസ്തരുഃ കെട്ടിയതായും) കാണുക ഇതുകളും സംഭവിക്കും. കൃമികൾ ത്വഗ്രക്ത മാംസലസീകകളെയും സിരകളെയും സ്നായുക്കളെയും ചെറിയ അസ്ഥികളെയും കടിച്ചുതിന്നുകയും ചെയ്യും.* 21 അസാദ്ധ്യാവസ്ഥയിലും കുഷ്ഠ രോഗിക്ക് ഉപദ്രവങ്ങളുണ്ടാകും. അതുകളെന്തെല്ലാമെന്നാൽ വ്രണങ്ങളിൽ നിന്ന് എല്ലാ സമയവും ഒരു പോലെ പഴുത്തൊലിക്കുക അംഗങ്ങൾ പിളരുക വിരൽ മൂക്ക് മുതലായ അംഗാവയവങ്ങൾ മുറിഞ്ഞ് വീഴുക ദാഹം പനി അതിസാരം ചുട്ടുനീറൽ ബലക്ഷയം രുചിക്കുറവ് ദഹനക്ഷയം ഇതുകളായിരിക്കും.ഈ ഉപദ്രവങ്ങൾ കാണുന്ന ഏത് തരം കുഷ്ഠവും അസാദ്ധ്യമാണെന്നറിയുകയും വേണം. ഈ വിഷയത്തിൽ താഴെ പറയുന്നവ ഗ്രഹിക്കുകയും വേണം. 22 കുഷ്ഠ രോഗം സംഭവിച്ചാൽ ഈ രോഗം സാരമില്ലെന്ന് വെച്ച് ആർ ഉപേക്ഷിക്കുന്നുവോ അവൻ അങ്ങിനെ കുറേക്കാലം കഴിച്ച് കൂട്ടിയാൽ പിന്നെ മരണതുല്യമായ വേദന സംഭവിക്കുമ്പോൾ മാത്രമേ ഇത് ഈ നിലയിലുള്ളതാണ് എന്ന് അറിയുകയുള്ളൂ.* 23 രോഗങ്ങൾ സംഭവിക്കുന്നതിന് മുമ്പെ തന്നെയോ രോഗം സംഭവിച്ച ഉടനെയോ വേണ്ടത്പോലെയുള്ള ഭേഷജത്തെ ശീലിക്കുന്നതായാൽ അവൻ വളരെക്കാലം സുഖിയായിരിക്കുകയും ചെയ്യും.*

24 ഈ പറഞ്ഞതുകളുടെ ദൃഷ്ടാന്തത്തെ വിവരിക്കുന്നു. ഒരു വൃക്ഷം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/91&oldid=157692" എന്ന താളിൽനിന്ന് ശേഖരിച്ചത്