താൾ:Charaka samhitha (Nithana sthanam) 1916.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചരകസംഹിത(വാചസ്പത്യം) page 80

സാദ്ധ്യാനാമപി ഹ്യുപേക്ഷമാണനാമേഷാം ത്വങ്മാംസശോണിതലസീകാഥക്ലേസേം സ്വേദജോഃ ക്രിമയോഭിമൂർച്ഛന്തി. തേഭക്ഷയന്തസ്ത്വഗാദീൻ ദോഷാൻ പുനർദൂഷയന്ത ഇമാനുപദ്രവാൻ പൃഥകൃ പൃഥഗുല്പാദയന്തി. തതോ വാതഃ ശ്യാവാരുണപരുഷവർണ്ണതാമപി ച രൌക്ഷ്യശൂലശോഫതോദവേപഥുഹർഷസംകോചായാ സസ്തംഭസുപ്തിഭേദഭംഗാൻ. പിത്തം പുനർദ്ദാഹസ്വേദകോഥകണ്ഡൂസ്രാവപാകരാകാൻ. ശ്ലേഷ്മാ ത്വസ്യ ശൈത്യശൈസ്ഥൈർയ്യകണ്ഡൂഗൌരവോ യോ(അസ്ഥ്യാതിധാതുക്കളെ പ്രാപിക്കുകയോ)ചെയ്താൽ അസാദ്ധ്യങ്ങളായിത്തീരും* 19 -സാദ്ധ്യങ്ങളായ കുഷ്ഠങ്ങളും വേണ്ടതുപോലെ ചികിത്സിക്കാതിരുന്നാൽ ത്വങ്മാംസശോണിതലസീകകൾക്കു ചീച്ചിലും നുനവും സ്വേദവും സംഭവിക്കുകയും അതിൽനിന്ന് കൃമികളുണ്ടാവുകയും അവ ചീഞ്ഞ ത്വഗാതികളെ ഭക്ഷിച്ച് വലുതാവുകയും ചെയ്യും.അങ്ങനെ വർദ്ധിച്ച കൃമികൾ ദുഷിക്കാതെയുള്ള ശരീരാവയവങ്ങളിലെ ത്വഗാതികളെക്കൂടെ ഭക്ഷിക്കുകയും വാതാദിദോഷങ്ങളെ പിന്നെയും ദുഷിപ്പിക്കുകയും ചെയ്യും. അങ്ങിനെ ദുഷിച്ച ദോഷങ്ങൾ നിമിത്തം ഈ പറയുന്ന പ്രത്യേകോപദ്രവങ്ങളെ ഉണ്ടാക്കുകയും ചെയ്യും.* 20 വാതം നിമിത്തം ശ്യാവമായും അരുണമായും പരുഷമായുമുള്ള വർണ്ണങ്ങളും പറുപറുപ്പ് കുത്തിനോവ് നീര് ചുളുചളുക്കുത്ത് വിറയൽ തരിപ്പ് അംഗങ്ങൾക്ക് സങ്കോചം ആയാസം സ്തംഭനം സുപ്തി വിള്ളിച്ച മുറിച്ചിൽ ഇതുകളും പിത്തം നിമിത്തം ചുട്ടുനീറൽ

വിയർപ്പ് നനവ് ചീച്ചൽ ചൊറിച്ചിൽ സ്രാവം പഴുപ്പ് ചുവപ്പ് ഇതളുകളും കഫംനിമിത്തം വെളുപ്പ് ഉറപ്പ് ചൊറിച്ചിൽ കനം പൊക്കം ഇവയും സ്നേഹം പുരട്ടിയത് പോലെയും എന്തെങ്കിലും അരച്ചുതേച്ചതുപോലെയും (പൊറ്റൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/90&oldid=157691" എന്ന താളിൽനിന്ന് ശേഖരിച്ചത്