73
പയസാ ഹായനകയവചീകോദ്ദാളകകോരദൂഷപ്രായാണി ചാന്നാനി ക്ഷീരദധിക്രകോലകുകലത്ഥമാഷാതസീയൂഷകുസുംഭസ്നേ ഹവന്ത്യേതൈശ്ചാപി സുഹിതസ്യ വ്യവായവ്യായമസന്താപാന പ്യുപസേവമാനസ്യ ഭയശ്രമസന്താപോപഹതസ്യ സ- ഹസാ ശീതോദകമവതരതോ വിദഗ്ദ്ധമഹാരമനുല്ലിഖ്യവിദാഹീന്യഭ്യവഹരത ഛർദ്ദിഞ്ച പ്രതിഘ്നതഃ സ്നേഹാംശ്ചാഭിചരതോ യുഗപൽ ത്രയോ ദോഷാഃ പ്രകോപമാപദ്യന്തേ. ത്വഗാദയശ്ചത്വാരശ്ശൈഥില്യമാപദ്യന്തേ. തേഷു ശിഥിലേഷു ദോഷഃ പ്രകുപിതാഃ സ്ഥാനമഭിഗമ്യ
എല്ലാക്കാലത്തും പതിവായും കണക്കിലധികവും ദഹിക്കുന്നതിന്നു മുമ്പേയും കഴിക്കുയും ചെമ്മീൻ പാൽക്കൂട്ടി ശീലിക്കുകയും മോടൻ തിന കഴുങ്ങിൻപൂത്താഴനെല്ല് വരക് ഇതുകൊണ്ടുണ്ടാക്കിയ അന്ന അധികരിച്ചു ശീലിക്കുകയും അതിൽ പാല് തൈര് മോര് ലന്തക്കുരുപ്പരിപ്പുകൊണ്ടുണ്ടാക്കിയ ചാറ് മുതിരച്ചാറ് ഉഴുന്നിൻചാറ് അഗശിച്ചാറ് ഇതുകളും ചപ്പങ്ഗത്തിന്റെ എണ്ണയുംകൂട്ടിച്ചേർത്തു ശീലിക്കുകയും ഈ ഭക്ഷണം കഴിച്ചതു ദഹിക്കുന്നതനുമുമ്പേ സ്ത്രീസേവയും വ്യായാമവും ദുഃഖവും ശീലിക്കുകയും ഭയപ്പെടുക്കുകയും അത്യദ്ധർപാനം ചെയ്യുകയും വൈലോ തിയ്യോൊകൊണ്ടു ശരീരം ഉഷ്ണിക്കുകയും ചെയ്തവൻ പെട്ടന്നുതണുത്തവെളളത്തിൽ ചെന്നിറങ്ങുകയും വിദാഹംവന്ന ആഹാരത്തെ വമനം ശീലിച്ചു പുറത്തു കളയാതെ ഉൾപുഴുക്കമുണ്ടാകുന്ന ആഹാരങ്ങളെ ഭക്ഷിക്കുകയും പ്രവർത്തമാനമായ ഛർദ്ദിയെ പുറത്തുവിടാതിരിക്കുകയും സ്നേഹപാനം ശീലിക്കുന്ന സമയം അതിന്റെ വിധികളെ തെറ്റിക്കുകയും ചെയ്യതാൽ വാതാദിദോഷങ്ങളെല്ലാം ഒരു-
കോപിക്കും.അതു നിമിത്തം ത്വങ്മാം സരുധിരലസീകൾ നാലും ശിഥിലമായിത്തീരുകയും ചെയ്യും.അതുകൾക്കു ശൈഥില്യം വന്നാൽ സ്വതെ കോപിച്ച ദോഷങ്ങൾ പിന്നെയും കോപാധിക്യത്തെ പ്രാപിച്ചു തങ്ങൾതങ്ങൾക്കു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.