69
അഥാതഃ കുഷ്ഠലനിദാനം പ്രകൃതിവ്വികൃതിമാപന്നാനി ഭവ ത്തി.തദ്യഥാ-ത്യയോ ദോഷാ വാതപിത്തശ്ലേഷ്മാണഃ പ്രകോപണ വികൃതാ ദൂഷ്യാശ്ച ശരീരധാതാവസ്ത്വങാംശോണിതലസീ കാശ്ച
അദ്ധ്യായം 5
ഇനി കുഷുനിദാനമന്നെ അദ്ധ്യായത്തെ പറയാം- 1-വികാരത്തെ പ്രാപിചതുകളായ അടുത്തുവിവരിക്കന്നവാതാദി ഏഴുകൂട്ടമാകുന്നു കുഷ്ടരേഗമുണ്ടാകുവാനുള്ള കാരണം.ആ കുഷ്ടകാരണങ്ങളെന്തെല്ലാമെന്നാൽ,അതാതുകൾ കോപിക്കുവാനുള്ള കാരണങ്ങൾനിമിത്തം കോപിച്ച വാതാപിത്തകഫങ്ങളും അതുകളാൽ
ദുഷിപ്പിക്കപ്പെടുകനിമിത്തം തകരാറായിതീർന്ന തോല് മാംസം രക്തം ലസിക ഇതുകളുമാകുന്നു. ഈ ഏഴു കൂട്ടവുമാണ് കഷ്ഠത്തെ ഉണ്ടാക്കിത്തീർക്കുക. ഇപ്രകാരം ദുഷിച്ചഈ വാതാദിലസികാന്തങ്ങളായ ഏഴും ഒന്നിച്ചു ചേർന്നു ശരീരത്തിലെരസാദി ഏഴുധാതുക്കളേയും വ്യാപിച്ച് ഏഴുതരം കഷ്ഠത്തെ ഉണ്ടാക്കുന്നു.ഈ കാരണംനിമിത്തം ഏതവയവത്തിലെങ്കിലും കുഷ്ഠരോഗമുണ്ടായാൽ അതു ശരീരമാസകലംഉപതപിപ്പിക്കുകയും ചെയ്യും.ഈ ഏഴുതരം കഷ്ഠത്തിൽ ഒന്നും വാതാദികളിൽ ഒന്നു മാത്രം കോപിച്ചുണ്ടാകുന്നതായി ഭവിക്കുകയുമില്ല. കഷ്ഠടമെല്ലാം സന്നിപാതകോപം നിമിത്തമുണ്ടാകുന്നതാകുന്നു.അതിൽ വാതജാദിവിഭാഗം ചെയ്യന്നുണ്ടെങ്കിൽ അതു താരതമ്യത്തെ മാത്രം ആശ്രയിച്ചായിരിക്കുമെന്നു സാരം.വിരോദീന്യന്നപാനാനി ദ്രവസ്നിഗ്ദ്ധഗുരൂണി ച .
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.