Jump to content

താൾ:Charaka samhitha (Nithana sthanam) 1916.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

67നിദാനസ്ഥാനംഅദ്ധ്യായം4.

തത്ര സാദ്ധ്യാൻ പ്രമേഹാൻ സംശോധനോപശമനൈയ്യഥാഹമുപപാദയേച്ചികിത്സേച്ച. 45 ഭവന്തി ചാത്ര. ഗൃദ്ധ്സമഭ്യവഹായ്യേഷു സ്നാനചംക്രമണദ്വിഷം

                  പ്രമേഹഃ ക്ഷിപ്രമഭ്യേതി നീചദ്രുമമിവാണ്ഡജഃ.               46

മന്ദോത്സാഹമതിസ്ഥൂലമതിസ്നിഗ്ദ്ധം മഹാശനം

                    മൃത്യുഃ പ്രമേഹരൂപേണ ക്ഷിപ്രമാദായ ഗച്ഛതി.                47

യസ്ത്വാഹാരം ശരീരസ്യ ധാതുസാമ്യകരം നരഃ

45-ഈ പറഞ്ഞ പ്രമേഹങ്ങളിൽ സാദ്ധ്യങ്ങളായതുകളെ അതാതുകൾക്കനുസരിച്ചവിധം സംശോധനോപശമനങ്ങൾ വരുത്തി ചികിത്സിക്കുകയും വേണം *

          ഈ വിഷയത്തിൽ താഴേപറയുന്നതുകളെകൂടെ ഗ്രഹിക്കുകയും വേണം.

46—ഭക്ഷണപദാർത്ഥങ്ങളിൽ അത്യാഗ്രഹിയും സ്നാനവും ചംക്രമണവും സ്വതെ ഇഷ്ടമല്ലാത്തവനുമായ ശരീരിയെ പ്രമേഹരോഗം,ഒരുദിക്കിൽ സുഖമായിരുന്നു വിശ്രമിക്കുവാൻ വിചാരിക്കുന്നപക്ഷി നിചദ്രുമത്തെ എന്നപോലെ ആശ്രയിക്കുകയും ചെയ്യും * 47—യാതൊരു കായ്യത്തിലും ഉത്സാഹമില്ലാത്തവനും അതിസ്ഥൂലനും അതിയായി സ്നിദ്ധതവരുത്തിക്കൊണ്ടിരിക്കുന്നവനും കണക്കിലധികം ഭക്ഷിക്കുന്നവനുമായ മനുഷ്യനെ അന്തകൻ പ്രമേഹരുപംധരിച്ചുവന്ന് അവന്റെ ആയുഷ്കാലം പൂർത്തിയാവുന്നതിനുമുബെ അവനെ ക്കുട്ടിക്കൊണ്ടുപോവുകയുംചെയ്യും. മന്ദോത്സാഹാദി ഗുണയുക്തനായവന്ന് അതിദാരുണമായ പ്രമേഹം ബാധിക്കുമെന്നു സാരം * 48-- ശരീരധാതുക്കൾക്കു സാമ്യത്തെ ചെയ്യുന്നതായ ആഹാരത്തെ ശീലിക്കുകയും അതേവിധമുള്ള ശാരീരങ്ങളും മാനസികങ്ങളുമായ പലേതരം പ്രവൃത്തികളെ ശീലിക്കുകയും ചെയ്യുന്നതാരാണൊ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/77&oldid=157678" എന്ന താളിൽനിന്ന് ശേഖരിച്ചത്