താൾ:Charaka samhitha (Nithana sthanam) 1916.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൪ ചരകസംഹിത[വാചസ്പത്യം] 64 മജ്ജാനം സഹ മൂത്രേണ മുഹുർമ്മേഹതി യോ നരഃ മജ്ജമേഹിനമാഹുസ്തമസാദ്ധ്യം വാതകോപതഃ. 38 ഹസ്തീ മത്ത ഇവാജസ്രം മൂത്രംക്ഷരതി യോ ഭൃശം ഹസ്തിമേഹിനമാഹുസ്തമസാദ്ധ്യം വാതകോപതഃ. 39 കഷായമധുരം പാണ്ഡുരൂക്ഷംമേഹതിയോ നരഃ വാതകോപദസാദ്ധ്യം തം പ്രതിയന്മധുമേഹിനം. 40 ഇതി ചത്വാരഃ പ്രമേഹാ വാതപ്രകോപനിമിത്താഃ 41 ________________________________________________

മായോ മൂത്രംവീഴ്ത്തുന്നതായാൽ അവനെ വസാമേഹി എന്നു പറ യും.ഈ വസാമേഹം അസാദ്ധ്യവുമാണ് *38വാതകോപം നിമിത്തം മൂത്രത്തിൽകൂടി സകലസമയത്തും മജ്ജ സ്രവിക്കുന്നതാ യാൽ അതു മജ്ജമേഹമാകുന്നു.ഇത് അസാദ്ധ്യംതന്നെ*39- വാതകോപനിമിത്തം ഹസ്തിമേഹം വന്നവൻ മദംപൊട്ടിയ ആന യെപ്പോലെ മൂത്രം ഒലിപ്പിച്ചുകൊണ്ടിരിക്കും.ഈഹസ്തിമേഹം സാ ദ്ധ്യവുമല്ല.'ഹസ്തീ മത്ത ഇവാജസ്രം മൂത്രം വേഗവിവർജ്ജിതം സലസീകം വിബദ്ധഞ്ച ഹസ്തീമേഹീ പ്രമേഹതി'എന്നു വാഹടാ ചാർയ്യൻ*40-കഷായമധുരരസങ്ങളോടുകൂടെയും വെളുത്തും രൂക്ഷ മായും ആരാണോമേഹനംചെയ്യുന്നത്അവൻമധമേഹിയാണെന്നും ആ മധുമേഹരോഗം വാതകോപജമാണെന്നും അത് അസാദ്ധ്യമാ ണെന്നുമറിയാണം*41-ഈ പറഞ്ഞതുകളാണ് വാതകോപംനിമി ത്തം സംഭവിക്കുന്നതുകളായ നാലുതരം പ്രമേഹങ്ങലൾ.ഈ വിഷ യത്തിൽ വാഹടാചാർയ്യൻ മുതലായ ചില ആചാർയ്യന്മാർ ഉദക മേഹം മുതൽ തുടങ്ങുകയും മധുമേഹത്തിൽ അവസാനിക്കുകയും ചെയ്യുന്നുണ്ട്.പക്ഷേ അവർ ഇടയ്ക്കുള്ള മേഹങ്ങളുടെ ക്രമത്തെ ദുർല്ല ഭം മാറ്റുന്നുമുണ്ട് എങ്കിലും വ്യത്യസ്താനുക്രമത്തിലും ഈലക്ഷങ്ങളി ൽനിന്നു തീരെ മാറുന്നില്ല.സുശ്രുതാചാർയ്യൻ ഉദകമേഹം മുതൽ തുടങ്ങി ഹസ്തിമേഹത്തിലവസാനിക്കുകയുംചെയ്യുന്നു.

അതിന്നിടയ്ക്കു പലേവ്യത്യാസങ്ങളുംപറയുന്നുമുണ്ട്.അദ്ധേഹത്തിന്നു പ്രമേഹം ഇരുപതുതരം തന്നെയുമാണ്. എന്നാൽ ഇവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/74&oldid=157675" എന്ന താളിൽനിന്ന് ശേഖരിച്ചത്