നിദാസ്ഥാനം __ അദ്ധ്യായം 4 ൬൧
61
വിസ്രം ലവണമുഷ്ണഞ്ച രക്തം മേഹതി യോ നരഃ പിത്തസ്യ പരികോപേണ തം വിദ്യാദ്രക്തമേഹിനം. 27 മഞ്ജിഷ്ഠാരൂപി യോജസ്രം ഭൃശം വിസ്രം പ്രമേഹതി പിത്തസ്യ പരികോപാത്തം വിദ്യാന്മാഞ്ജിഷുമേഹിനം. 28 ഹരിദ്രോദകസങ്കാശം കടുകം യഃ പ്രമേഹതി പിത്തസ്യ പരികോപാത്തു വിദ്യാദ്ധാരിദ്രമേഹിണം 29
ഇതി ഷൾ പ്രമേഹാഃ പിത്തപ്രകോപനിമിത്താ വ്യുഖ്യാതാഃ 30 കടുകകഷായതിക്തരൂക്ഷലഘുശീതവ്യവായാമവമനവിരേചനാ സ്ഥാപനശിരോവിരേചനാതിയോഗവേഗസന്ധാരണാ നശനാഭിഘാതാതപേദ്വേഗ ശോകശോണിതാതിഷേക ജാകരണ
നിറമായിരിക്കും. അതിന്നു പുളിരസമുണ്ടാവും. * 27__ രക്തമേഹിയുടെ മൂത്രം വിസ്രഗന്ധമായും ദുർഗ്ഗന്ധമുള്ളതായും ലവണരസമായും ചൂടുള്ളതായും രക്തവർണ്ണമായുമിരിക്കും * 28__ മഞ്ജിഷ്ഠാമേഹമുള്ളവന്റെ മൂത്രം മഞ്ചട്ടിപ്പൊടി അരച്ചു കലക്കിയതു പോലെയിരിക്കും. ഇത് എല്ലായ്പ്പോഴും സ്രവിക്കും. കലശലായ ദുർഗന്ധമുണ്ടാകും. * 29__പിത്തകോപം നിമിത്തം സംഭവിക്കുന്നതായ ഹരിദ്രാമേഹം ബാധിച്ചവന്റെ മൂത്രം മഞ്ഞൾ കലക്കിയ വെള്ളം പോലെയിരിക്കും. അതിന്നു ഏതുരസവുമുണ്ടാവും. “ഹരിദ്രാമേഹികടുകംഹരിദ്രാസന്നിഭം ദഹൽ" എന്നു വാഹടാചയ്യൻ *30__ ഇങ്ങിനെയാണ് പിത്തകോപനിമിത്തം ക്ഷാരമേഹാദി ആറുതരം പ്രമേഹങ്ങളുണ്ടാകുമെന്നും പറഞ്ഞതിന്റെ വിവരണം *
31__ വാതപ്രമേഹത്തെ വിവരിക്കുന്നു :__ എരുവുള്ളതും ചവർപ്പുള്ളതും കയ്പ്പുള്ളതും രൂക്ഷവും ലഘുവും ശീതവീര്യവുമായ ആഹാരങ്ങളും സ്ത്രീസേവ വ്യായാമം വമനം നിരേചനം കഷായയവസ്തിശിരോവിരേചനം ഇതുകളെ കണക്കിലധികം ശീലിക്കുകയും വേഗധാരണം ചെയ്യുകയും പട്ടിണികിടക്കുകയും അഭിഘാതം പാറുക

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.