താൾ:Charaka samhitha (Nithana sthanam) 1916.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൦ ചരസംഹിത (വാചസ്പത്വം) 60 ഹശ്ച മഞ്ജിഷാമേഹശ്ച ഹരിദ്രാമേഹശ്ചതി തേ ഷൾഭിരവേ ക്ഷാരാമ്ലലവണകടുകവിസ്രോഷ്ണൈഃ പിത്തഗുണൈഃ പൂർവ്വൽ സമന്വിതാം. സർവ്വ ഏവ തേ യാപ്യാ വിഷമഗുണമേദസ്ഥാനത്വദ്വിരിതോപക്രമണത്വാച്ചേതി 23

               ഭവന്തി ചാത്ര പിത്തപ്രമേഹവിഞ്ജാനാർത്താഃ

ഗന്ധവർണ്ണരസസ്പശൈർയ്യഥാ ക്ഷാരസുദാത്മകം പിത്തകോപന്നരോ മൂത്രം ക്ഷാരമേഹി പ്രമേഹതി 24 മഷീവര്ണ്ണമജസ്രം യോ മൂത്രമഷ്ണം പ്രമേഹതി പിത്തസ്യ പരി കോപേന തം വിദ്യാൽ കാളമേഹിനം. 25 ചാഷപക്ഷനിഭം മൂത്രമ്ലം മേഹതിയോ നരഃ പിത്തസ്യ പരികോപേണ തം വിദ്യാന്നീലമേഹിനം. 26


ന്നു പിത്തമേഹങ്ങൾ ഇതുകളും ക്ഷാരത്വം അമ്ലത്വം ലവണത്വം കടുകത്വം വിസ്രത്വം ഉഷ്ണത്വമെന്ന ആറു പിത്തഗുണങ്ങളോട്, മുന്ഡ പറഞ്ഞ കഫമേഹങ്ങളിൽ കഫഗുണങ്ങളെന്ന പോലെ (യഥാസംഖ്യം) ചേർന്നവയുമായിരിക്കും. പിത്തം അതിന്റെ ഗുണങ്ങളോട് വിപരീത ഗുണയുക്തമായ മേദസ്സിൽ ചെന്ന് ആ മേദസ്സിനെ ദുഷിപ്പിക്കുക നിമിത്തം സംഭവിക്കുന്നവയും മേഹത്തിന്നു ഗുണകരമായ ചികിത്സ സ്വതെ പിത്തത്തിന്നു വിരേധിയാകെയാലും ഈ പിത്തമേഹങ്ങളെയെല്ലാം യാപ്യങ്ങളാകുന്നു *

         പിത്തമേഹലക്ഷണങ്ങളെ  വിവരിക്കുന്നവയായ ഇതുകളെക്കൂടെ ഗ്രഹിക്കുകയും വേണം.
             24__ പിത്തകോപം നിമിത്തം സംഭവിച്ചതായ ക്ഷാരമേഹമുള്ളവന്റെ മൂത്രം ഗന്ധം കൊണ്ടും വർണ്ണം കൊണ്ടും സ്വാദുകൊണ്ടും  തൊട്ടാലും ക്ഷാരം പോലെ__ക്ഷാരം കലക്കിയ വെള്ളം പോലെയിരിക്കും  *  25__പിത്തകോപം നിമിത്തം സംഭവിച്ചതായ ക്ഷാമേഹമുള്ളവന്റെ മൂത്രം മഷിപോലെ കറുത്തും  അത്യന്തം ചൂടുള്ളതുമായിരിക്കും. കാളമേഹി എപ്പോഴും മൂത്രം വീഴ്ത്തിക്കൊണ്ടിരിക്കുകയും ചെയ്യും  *

26__ നീലമേഹമുള്ളവന്റെ മൂത്രം കാട്ടു കാക്കയുടെ ചിറകിന്റെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/70&oldid=157671" എന്ന താളിൽനിന്ന് ശേഖരിച്ചത്