താൾ:Charaka samhitha (Nithana sthanam) 1916.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൮ ചരസംഹിത(വാചസ്പത്യം)

ശുക്ലം പിഷ്ടനിഭം മൂത്രഭീഷ്ണം യഃ പ്രമേഹതി പുരുഷം കഫകോപേന തമാഹുഃ ശുക്ലമേഹിനം 14 ശുക്ലാഭം ശുക്ലമിശ്രം വാ മുഹർമ്മേഹതി യോ നരഃ ശുക്ലമേഹിണമേവാഹുഃ പുരുഷം ശ്ലേഷ്മകോപതഃ 15 അത്യർത്ഥശീതമധുരം മൂത്രം ക്ഷരതി യോ ഭ്രശം ശീതമേഹിനമാഹുസ്തം പുരുഷം ശ്ലേഷ്മകോപതഃ 16 മൂർത്താൻമൂത്രഗതാൻ ദോഷാനണൂൻ മേഹതി യോ നരഃ സികതാമേഹിനം വിദ്യാന്നരം തം ശ്ലേഷ്മ കോപതഃ 17 മന്ദം മന്ദവേഗന്തു കൃച്ഛം യോ മൂത്രയേച്ഛനൈഃ ശനൈർമ്മേഹിനമാഹുസ്തം പുരുഷം ശ്ലേഷ്മകോപതഃ 18 തന്തുബദ്ധമിവാലാലം പിച്ഛിലം യഃ പ്രമേഹതി

സുരാമേഹസം ഞയെയാണ് പറയുന്നത് * 14__ കഫകോപമുണ്ടാവുന്ന ശുക്ല (സിത) മേഹമുള്ളവന്റെ മൂത്രം വെളുത്തും അരി അരച്ചു കലക്കിയതു പോലെയും എല്ലായ്പോവും പുറപ്പെടുന്നതുമായിരിക്കും. സംഹൃഷ്ടരോമോ പിഷ്ടേന പിഷ്ടവൽ ബഹുലം സിതം എന്നു വാഹടൻ * 15 __ ശുക്ലം പോലെയോ ശുക്ലം കൂടിക്കലർന്നോ കൂടെക്കൂടെ മൂത്രം വീഴ്തുന്നതായാൽ അതു കഫകോപം നിമിത്തമുള്ള ശുക്ലമേഹമാണെന്നരിയുകയും വേണം * 16__അതികലശലായ തണുപ്പേടും മധുരരസത്തോടും കൂടെ ധാരാളം മൂത്രം വീഴ്ത്തുന്നതായാൽ അതു കഫകോപം നിമിത്തമുള്ള ശീതമേഹമാണെന്നു പറയണം * 17__ മൂത്രത്തിൽ നോക്കിയാൽ കാമാവുന്നവയും കൈകൊണ്ട് വേറിട്ടെടുക്കാവുന്നതുമായ ചെറുതരികൾക്കൂടെ കാണുന്നതായാൽ അവനുള്ള രോഗം കഫകോപം നിമിത്തമുള്ള സികതാമേഹമാണെന്നും പറയാം ഇതിലെ ദോഷഖണ്ഡങ്ങൾ മണൽത്തരിയോളം വലിപ്പമേ ഉണ്ടാവുകയുള്ളൂ െന്നാണ് വാഹടാചയ്യൻ പറയുന്നത് * 18__ മൂത്രവേഗം കൂടാതെ പതുക്കെപ്പതുക്കെക്കുറേശ്ശെയായി പ്രയാസപ്പെട്ടു മൂത്രം വീഴുന്നതു ശനൈർമ്മേഹവൂമാകുന്നു * 19 __ നൂലുള്ളതുപോലെ ഇഴഞ്ഞും കൊഴുത്തും മൂത്രം പോകുന്നതായാൽ അവനെ കഫകോപം നിമിത്തമുള്ള ആലാലമേഹം __ ലാലാമേഹമുള്ളവനാണെന്നും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/68&oldid=157669" എന്ന താളിൽനിന്ന് ശേഖരിച്ചത്