താൾ:Charaka samhitha (Nithana sthanam) 1916.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിദാസ്ഥാനം- അദ്ധ്യായം 4 ൫൭

    ഭവന്തിചാത്രശ്ലഷ്മപ്രമേഹവിജ്ഞാനാർത്ഥഃ      

അച്ഛം ബഹുസിതം ശീതം നിർഗന്ധമുദകോപമം

ശ്ലേഷ്മകോപന്നരോ മൂത്രമുദമേഹീ പ്രമേഹതി                                               10

അത്യർത്ഥമധുരം ശീതമീഷൽപിച്ഛിലമാവിലം കാണ്ഢേക്ഷുരസസങ്കാശം ശ്ലേഷ്മകോപാൽ പ്രമേഹതി . 11 യസ്യ പർയുഷിതം മൂത്രം സാന്രീഭവതീ ഭാജനേ പുരുഷം കഫകോപേന തമാഹുഃ സാന്ദ്രമേഹിണം 12 യസ്യ സംഹന്യതേ മൂത്രം കിഞ്ചിൽ കിഞ്ചിൽ പ്രസിദതി സാന്ദ്രപ്രസാതമേഹിതി തമാഹുഃ ശ്ലഷ്മകോപതഃ. 13


ലെ അനുഗുണമായ വിധത്തിൽ പ്രയേഗിക്കുകയും ചെയ്യാം ഈ വക കാരണങ്ങളാൽ സാദ്ധ്യങ്ങളായിട്ടുള്ളവയുമാകുന്നു *

         ഈ പത്തുതരം കഫപ്രമേഹങ്ങളുടെയും  ലക്ഷണങ്ങളെ വിവരിക്കുന്നതായ താഴെ പറയുന്നവകളെ കൂടെ ഗ്രഹിക്കുകയും വേണം.10__കഫകോപനിമിത്തമുണ്ടാവുന്നതായ  ഉദകമേഹമുള്ളവന്റെ മൂത്രം  തെളിഞ്ഞും കണക്കിലധികരിച്ചും  വെളുത്തും തണുത്തും സ്വതെ  മൂത്രത്തിന്നുള്ള ഗന്ധം കൂടിയില്ലാതെയും  വെറും ജലസദ്രശവുമായിരിക്കും..  എന്നാൽ വാഹടാചയ്യൻ "കിഞ്ചിച്ചാവിലപിച്ഛിലം" എന്നുകൂടെ ലക്ഷണ​ പറയുന്നു *  11__ ഇക്ഷുമേഹുമുള്ളവന്റെ മൂത്രം നല്ലവണ്ണം മധുരരസമുള്ളതും തണുത്തതും കുറഞ്ഞൊന്നു കൊഴുത്തും കലങ്ങിയും  വെള്ളക്കരിമ്പിന്റെ നീരു പോലെയുമായിരിക്കും  * 12__ ആരുടെ മൂത്രം ഒരു പാത്രത്തിലാക്കി ഒരു ദിവസം സൂക്ഷിച്ചുവച്ച് പിറ്റേദിവസം നോക്കിയാൽ അതു കൊഴുത്തു കാണുന്നുവോ അവനെ സാന്ദ്രമേഹിയാണെന്നു പറയണം സാന്ദ്രമേഹിയുടെ മൂത്രം പാത്രത്തിലാക്കി വെച്ചാൽ കൊഴുക്കുമെന്നു സാരം  * 13__ ആരുടെ മൂത്രം പാത്രത്തിലെടുത്തു വച്ചാൽ കട്ടപ്പിടിക്കുകയും ആ പാത്രത്തിന്റെ ചില അരികിൽ കുറേശ്ശെ തെളിഞ്ഞു നിൽക്കുകയും ചെയ്യുമോ അവനെ സാന്ദ്രപ്രസാദമേഹിയാണെന്നു പറയുന്നു. വാഹടാചയ്യൻ ഈ സ്ഥാനത്ത് "സുരാമേഹിസുരാതുല്യമുപർയ്യച്ഛമധോഘനം" എന്ന

8 *










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/67&oldid=157668" എന്ന താളിൽനിന്ന് ശേഖരിച്ചത്