ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Charaka samhitha (Nithana sthanam) 1916.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൦
ചരകസംഹിത (വാചസ്പത്യം)

താവനുന്നത്വമിവ ഹന്വോരപ്രസിദ്ധിഃ സ്വനശ്ച കൎണ്ണയോഃശംഖയോൎന്നിസ്തോദഃ കഷായാസ്യത്വമാസ്യം വാ മുഖതാലുകണ്ഠാശോഷഃ പിപാസാ ഹൃദയഗ്രഹഃ ശുഷ്കച്ഛൎദ്ദിഃ ശുഷ്കകാസഃ ക്ഷവഥൂദ്ഗാരവനിഗ്രഹോന്നരസവേദഃപ്രസേകാരോചകാവിപാകാഃ വിഷാദവ ജൃംഭാവിനാമവേപഥു സ്രമഭ്രമപ്രലാപജാഗരണലോഹൎഷദന്തഹൎഷാസ്തഥോഷ്മാഭിപ്രായതാ നിദാനോക്താനാമനുപശാ.... വിപരീതോപശയശ്ചേതി വാതജ്വരലിംഗാനിസ്യഃ. ഉഷ്ണാമ്ലലവണക്ഷാരകുടുകാജീൎണ്ണഭോജനേഭ്യോതി സേവിതേഭ്യസ്തഥാതി തീക്ഷ്ണാത


പിത്തജ്വരനിദാനത്തെ വിവരിക്കുന്നു:- അത്യുഷ്ണമായും അമ്ലരസമോ ലവണരസമോ ക്ഷാരരസമോ (ഇത് ഒരു രസമല്ലായ്കയാൽ ക്ഷാരദ്രവ്യം അധികം ചേൎന്നതോ) എരുരസത്തോടുകൂടിയതോ ആയ ഭക്ഷണദ്രവ്യങ്ങളെ ശീലിക്കുകയോ ഒരിക്കൽ ഭക്ഷിച്ചതു ദഹിക്കുന്നതിന്നു മുമ്പു പിന്നേയും ഭക്ഷിക്കുകയോ അതിതീക്ഷ്ണങ്ങളായ പദാൎത്ഥങ്ങളെ ശീലിക്കുകയോ വെയിൽ കൊള്ളുകയോ തിക്കായുകയോ തളരുകയോ ദ്വേഷ്യപ്പെടുകയോ വിഷമാഹാരം ശീലിക്കുകയോ -- ഇവയെല്ലാം ശരീരപ്രകൃതിയ്ക്കും കാലസ്വഭാവത്തിന്നും വിപരീതമായവിധം വേണ്ടതിലധികം പരിശീലകയാൽ പിത്തം കോപിക്കും. മേൽപറഞ്ഞ കാരണങ്ങളാൽ കോപിച്ച പിത്തം ജ്വരത്തെ ഉണ്ടാക്കിതീൎക്കും. അതിന്റെ സ്വഭാവമെങ്ങിനെയെന്നാൽ, ഈ കാരണങ്ങൾ നിമിത്തം കോപിച്ച പിത്തം ആമാശയത്തിൽ വെച്ചു തന്നെ ജരാഗ്നിയുമായി കൂടിക്കലർന്നു രസധാതുവെന്നുപറയപ്പെടുന്നതായ ആഹാരദ്രവ്യങ്ങളുടെ പരിണാമരസസ്വരൂപമായ ആദ്യധാതുവിനെ പ്രാപിച്ച് രസ്വേദങ്ങളെ ദേഹമാസകലം കൊണ്ടുനടക്കുന്ന സ്രോതസ്സുകളെ അടച്ച് സ്വതെ ദ്രവസ്വരൂപമാകയാൽ ജഠരാഗ്നിയുടെ സ്ഥാനത്തിൽ ചെന്ന് അതിനെ കെടുക്കുകയും ആ ശക്തിയെ അവിടെനിന്നു പുറത്തുകൊണ്ടുവന്നു അവിടെവെച്ച് അതിനെ ചിന്നിച്ചിതറിച്ച ദേഹമാസകലം വ്യാപിപ്പിക്കുകയും അപ്പോൾ ജ്വരമുണ്ടാക്കിതിക്കുകയും ചെയ്യും. അങ്ങിനെയുണ്ടാ

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/20&oldid=237219" എന്ന താളിൽനിന്ന് ശേഖരിച്ചത്