താതിസേകജാഗരണവിഷമശരീരന്യാസേഭ്യോതിസേവിതേഭ്യോ വായുഃ പ്രകോപമാപദ്യതേ. സ യദാ പ്രകുപിതഃ പ്രവിശ്യാമാശയമുഷ്മണഃ സ്ഥാനമുഷ്മണാ സഹ മിശ്രീഭൂത ആദ്യമാഹാരപരിണാമധാതും രസനാമാനമന്വവേദ്യ രസസ്വേദവഹാനി ച സ്രോതാംസി ച പിധായ അഗ്നിമുഹത്യ പകിസ്ഥാനാദുഷ്മാണം ബഹിൎന്നി
യിരിക്കും ചിലപ്പോൾ കുറഞ്ഞുമിരിക്കും. ജ്വരവേഗം കലശലാവുന്നതിന്നും കുറയുന്നതിന്നും വ്യവസ്ഥയുണ്ടായിരിക്കയില്ല. എന്നാൽ പനി തുടങ്ങുകയും അതു കലശലാവുകയും പ്രായേണ ഭക്ഷിച്ച അന്നം ദഹിക്കുന്ന സമയത്തും ദിവസാന്തത്തിലും പത്തു നാഴിക പകലെ മുതൽക്കും (ഇതു രാത്രിയുടേയും ഉപലക്ഷണവുമാണ്) ഘൎമ്മകാലത്തിന്റെ അവസാനത്തിലുമായിരിക്കും. ജ്വരിതന്റെ ഹസ്തപാദനഖങ്ങളും കണ്ണും മുഖമാസകലവും മൂത്രവും മലവും തോലും വിശേഷിച്ചും പറുപറുപ്പും അരുണവൎണ്ണവും ഉള്ളതായിരിക്കും. അതാത് അംഗാവയവങ്ങളിലെല്ലാം പലപ്രകാരത്തിലുള്ളതും ചില സമയത്തുണ്ടാകുന്നതും ചില സമയത്തില്ലെന്നുതോന്നുന്നതുമായ--അനിയതകാലസ്വഭാവമായ പലേ വേദനയുമുണ്ടാകും. അതു ചലാചലമാണെങ്കിലും ഏതേതവയവത്തിൽ ഏതേതുമാതിരിയായിരിക്കുമെന്നും പറയാം. കാലിന്നു തരിപ്പും കാൽവണ്ണ ഉരുണ്ടു കേുറുകയും മുട്ടും മറ്റു സന്ധികളും അഴിഞ്ഞു വീഴുന്നതായി തോന്നുകയും ചെയ്യും. തുടകൾ തളൎച്ചയും--ശരീരത്തെ താങ്ങി നില്ക്കുനുള്ള ശക്തിയില്ലാതാവുകയും അരക്കെട്ട് വാരിഭാഗം പുറം കഴുത്ത് കയ്യ് ചുമല് നെഞ്ഞ് ഇവിടങ്ങളിൽ മുറിയുന്നതുപോലെയും പൊട്ടിക്കുംപോലെയും മൎദ്ദിക്കുംപോലെയും കലക്കുംപോലെയും ഒടിക്കുംപോലെയും പിടിച്ചു ഞക്കുംപോലെയും പിടിച്ചു നീക്കുംപോലെയും തോന്നും. ഹനുക്കൾക്കു ശക്തിയില്ലാതാകും--വായ പൊളിക്കുവാനും കൂട്ടുവാനും പ്രയാസമായിരിക്കും. ചെകിടുമൂളും ശംഖപ്രദേശത്തിൽ പിളൎന്നു നോവുണ്ടാകും (തലവേദനയുണ്ടാകും). വായയക്കു ചവൎപ്പുരസംതോന്നും യാതൊരു രസത്തിന്റെയും ഞാനമില്ലാതായിത്തീൎന്നു