ഫാദ്വാതപിത്താഭ്യാം പിത്തശ്ലേഷ്മഭ്യാം വാതശ്ലേഷ്മഭ്യാം വാതപിത്തശ്ലേഷ്മഭ്യഃ ആഗന്തോരഷ്ട്രമാൽ കാരണാൽ, തസ്യ, നിദാനപൂൎവ്വരൂപലിംഗോപശയവിശേഷാനുപദേക്ഷ്യാമഃ. തദ്യഥാ--രൂക്ഷലഘൂശീതവ്യായാമവമനവിരേചനാസ്ഥാപനശിരോവിരേചനാതിയോഗവേഗസന്ധാരണാനശനാഭി ഘാതവ്യവായോദ്വേഗശോഗശോണി
തവുപറ്റുക വേണ്ടതിലധികം സ്ത്രീസേവചെയ്യുക കലശലായി ഭയപ്പെടുക ദുഷിക്കുക ഞരമ്പറുക്കുക മുതലായതു ചെയ്തോ വെട്ടോ മുറിയോ പറ്റുകയാലോ ശരീരത്തിലെ രക്തം കണക്കിലധികം പോവുക ഉറക്കമൊഴിക്കുക ശരീരം വിഷമസ്ഥിതിയിൽ വെയ്ക്കുക ഇവകളെ കണക്കിലധികം ശീലിച്ചാൻ വായു കോപിക്കും. ഇതിൽ അനശനവും ജാഗരണവും വേഗസന്ധരണത്തിലും അതിമൈഥുനം വേഗോദീരണത്തിലും പെട്ടതാകുന്നു. ഇതുകൾ വേഗസന്ധാരണമെന്നു പറഞ്ഞതുകൊണ്ടു ഗതാൎത്ഥപ്രായമായിരിക്കുന്നു. മറ്റു വേഗങ്ങളേക്കാൾ ഇതുകൾക്കു ജ്വരകാരിത്വം അധികമുണ്ടെന്നു താല്പൎയ്യം. മേൽപറഞ്ഞ കാരണങ്ങൾ നിമിത്തം കോപിച്ച വായു ജഠരാഗ്നിയുടെ സ്ഥാനമായ ആമാശയത്തെ പ്രാപിക്കുകയും അവിടെ വെച്ചു ജാരാഗ്നിയോടുകൂടെ മിശ്രീഭവിക്കുകയും ചെയ്തതിനുശേഷം ഭക്ഷിച്ച ആഹാരപദാൎത്ഥത്തിന്റെ രസം ഒന്നാമതായി പ്രവേശക്കുന്നതായ രസധാതുവിൽ കടന്നുകൂടി രസത്തേയും സ്വേദത്തേയും ശരീരമാസകലം വ്യാപിപ്പിക്കുന്ന സിരകളുടെ ദ്വാരങ്ങളെല്ലാം അടച്ച് (ആ രസസ്വേദങ്ങളേക്കൊണ്ട്) ജാരാഗ്നിയെ കെടുത്തി സ്വതെ അതിരുന്നിരുന്ന സ്ഥലത്തിൽനിന്നു ജരാഗ്നിയെ പുറത്തെ ധാതുവിൽ--രസധാതുവിൽ കൊണ്ടുവിട്ട് ആ ഊഷ്മാവിനെ ധരിച്ചു കൊണ്ടു ശരീരമാസകലം സഞ്ചരിക്കും. ഇങ്ങിനെയാണ് ജ്വരത്തെ ഉണ്ടാക്കി തീൎക്കുന്നത്. ഇങ്ങിനെയുള്ള വാതകോപജ്വരത്തിന്നു താഴെപറയുന്ന ലക്ഷണങ്ങൾ കൂടെയുണ്ടാകും. അജുകളെന്തെല്ലാമെന്നാൽ, അതു തുടങ്ങുന്നതിന്നും മാറുന്നതിന്നും സമയനിശ്ചയവുമുണ്ടാകയില്ല. ശരീരത്തിൽ തൊട്ടാൽ ചില സമയം ചൂട് അധികമാ<references/