ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Charaka samhitha (Nithana sthanam) 1916.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
നിദാനസ്ഥാനം-അദ്ധ്യായം 1

ണഭേദേന പൃഥൿ വികല്പോ നാമ സമവേതാനാം പുനദ്ദേഷാണാമംശാംശബലവികല്പോസ്മിന്നൎത്ഥേ. ബലകാലവിശേഷഃ പുനവ്യാധീനാമൃതുമാസാഹോരാത്രാഹാരകാലവിധിനിയതോ ഭവതി തസ്മാദ്യാധീൻ ഭിഷഗനുപഹതസത്ത്വബുദ്ധിൎഹേ ത്വാദിൎഭാവൈൎയ്യഥാവനുബുദ്ധ്യേത. ഇത്യൎത്ഥസംഗ്രഹോ നിദാനസ്ഥാനസ്യോദ്ദിഷ്ടോ ഭവതി തം വിസ്തരേണ ഭൂയഃ പരമതോനുവ്യാഖ്യാസ്യാമഃ. തത്ര പ്രഥമ ഏവ താവദാദ്യാല്ലോഭാഭിദ്രോഹകോപപ്രഭവാനഷ്ടൌ


തരം, കുഷ്ഠം ഏഴുതരം ഇത്യാദി വിധിയാകുന്നു സംഖ്യ. പ്രാധാന്യമെന്നത് അതാതുരോഗത്തിൽ കോപിച്ച ദോഷങ്ങളുടെ തരതമ്യവ്യത്യാസമാകുന്നു. രണ്ടു ദോഷങ്ങൾ കോപിച്ചാൽ തരമെന്നും സന്നിപാതത്തിൽ തമമെന്നും പറയും. വിധിയെന്നത്, നിജം എന്നും ആഗന്തുവെന്നുമുള്ള ഭേദേന വ്യാധി രണ്ടുപ്രകാരമാകുന്നു. വാതം പിത്തജം കഫജമെന്ന ഭേദേന രോഗം മൂന്നുതരമാകുന്നു. സാദ്ധ്യം അസാദ്ധ്യം മൃദു ദാരുണം എന്ന ഭേദം നിമിത്തം വ്യാധി വെവ്വേറെ നാലുതരത്തിലുമായിരിക്കും. ഈവകയാകുന്നു വിധി. വികല്പമെന്നത്, ഒരുമിച്ചു കോപിച്ച ദോഷങ്ങൾ നിമിത്തമുണ്ടായ വ്യാധിയിൽ കോപലക്ഷണങ്ങളെക്കൊണ്ട് ആ ദോഷങ്ങളുടെ അംശാംശനിൎണ്ണയം ചെയ്യുന്നതാകുന്നു. രോഗം ഇന്ന ഋതുവിലും ഇന്ന മാസത്തിലും പകൽ ഇന്നസമയത്തും രാത്രി ഇന്നസമയത്തും ഭക്ഷണം കഴിച്ചാൽ അതിന്റെ ഇന്ന അവസ്ഥയിലും തുടങ്ങുകയും വൎദ്ധിക്കുകയും ക്ഷയിക്കുകയും ചെയ്യുന്ന പതിവു യാതൊന്നാണോ അതാണ് ബലകാലവിശേഷം. സൂക്ഷ്മസൂക്ഷ്മങ്ങളായ പ്രകൃതിവ്യത്യാസങ്ങളെകൂടെ അറിയുവാൻ തക്ക ബുദ്ധിസാമൎത്ഥ്യമുള്ള വൈദ്യൻ ഹേത്വാദിഭാവങ്ങളെ നല്ലവണ്ണം അറിഞ്ഞ് അതുകൊണ്ട് ഈ വ്യാധി ഇന്നതാണെന്നും ഇന്നപ്രകാരത്തിലുള്ളതാണെന്നും വ്യക്തമായറിയുകയും വേണം. ഈ പറഞ്ഞതുകൾതന്നെയാണ് നിദാനസ്ഥാനത്തിന്റെ ആന്തരമായ സംഗ്രഹം--തത്ത്വം. ഈ അൎത്ഥത്തെത്തന്നെ ഇനിയുള്ള (നിദാനസ്ഥാനത്തിലെ) ഗ്രന്ഥം കൊണ്ടു ക്രമത്തിൽ വിസ്തരിച്ചുപദേശിക്കുകയും ചെയ്യാം. ഈ നിദാനസ്ഥാനത്തിൽ സകലരോഗങ്ങൾക്കും ആദ്യഭൂതങ്ങളും ലോഭം അഭിദ്രോഹം കോപം ഇതു<references/

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/15&oldid=237009" എന്ന താളിൽനിന്ന് ശേഖരിച്ചത്