താൾ:Charaka samhitha (Nithana sthanam) 1916.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിദാനസ്ഥാനം - അദ്ധ്യായം 8 ജ്വരാദീനം വികാരാണാമഷ്ടാനാം സാദ്ധ്യതാ ന ച പൃഥഗേകൈകശശ്ചോക്താ ഹേതുലിംഗോപശാന്തയഃ 42 ഹേതുർയ്യായനാമാനി വ്യാധീനാം ലക്ഷണസ്യ ച നിദാനസ്ഥാനമേതാവത്സംഗ്രഹേണോപദിശ്യതേ 43 അഗ്നിവേശകൃതേ തന്ത്രേ ചരകപ്രതിസംസ്കൃതേ നിദാനസ്ഥാനമേതാവദ്വിതീയം സമ്പ്രഭാഷിതം 44 ഇത്യഗ്നിവേശകൃതേ ചരകപ്രതിസംസ്കൃതേ ചരകസംഹിതായാം നിദാനസ്ഥാനേ അപസ്മാരനിദാനം നാമ അഷ്ടമോദ്ധ്യായഃഉപശയം പ്രാപ്തി അപസ്മാരത്തിന്റെ ആദ്യോല്പത്തി ഇതുകളും ചികിത്സാസൂത്രവും, ജ്വരം മുതലായ എട്ടു വ്യാധി കളുടെയും സാദ്ധ്യാസാദ്ധ്യവിഭാഗവും ഓരോന്നിന്നുമുള്ള ഹേതു ലിംഗം ഉപശാന്തി ഇതുകളും വ്യാധികളുടേയും ലക്ഷണങ്ങളുടേയും ഹേതുപർയ്യായ നാമങ്ങളും പറയപ്പെട്ടിരിക്കുന്നു. ഈ എട്ട് അദ്ധ്യായങ്ങളെക്കൊണ്ടു നിദാ നസ്ഥാനം ചുരുക്കത്തിൽ ഉപദേശിക്കുകയും ചെയ്തിരിക്കുന്നു. * 44 – അഗ്നിവേശമഹർഷി ഉണ്ടാക്കിയതായ ആദ്യതന്ത്രത്തെ ചരകമഹർഷി കാലാനുരൂപമായ വിധം പരിഷ്കരിച്ചു. അങ്ങനെയുള്ള ചരകസംഹിതയി ൽ ഇതുവരെ പറഞ്ഞ ഗ്രന്ഥംകൊണ്ടു രണ്ടാമത്തെ സ്ഥാനമായ നിദാന സ്ഥാനം മുഴുമിക്കുകയുംചെയ്തിരിക്കുന്നു. ഇതി അഭിനവവാചസ്പതി ടി. സി. പരമേശ്വരശർമ്മണാ തത്ഭാഗിനേയേന പണ്ഡിത സി. കെ. വാസുദേവശർമ്മണാ ച കൃതേ ചരകസംഹിതാവ്യാഖ്യാനേ വാ ച സ്പ ത്യേ നിദാനസ്ഥാനേ അഷ്ടമോദ്ധ്യായ. (8)

ചരകസംഹിതയിൽ നിദാനസ്ഥാനം

സമ്പൂർണം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/141&oldid=157667" എന്ന താളിൽനിന്ന് ശേഖരിച്ചത്