താൾ:Charaka samhitha (Nithana sthanam) 1916.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചരകസംഹിത (വാചസ്പത്യം)

പ്രയോഗൈഃ ക്ഷപയേദ്വാ താൻ സുഖം വാ കോഷുമാനയേൽ ജ്ഞാത്വാ കോഷുപ്രപന്നാംസ്താന്യഥാസന്നം ഹരേൽ ബുധഃ 38 ജ്ഞാനാർത്ഥം യാനി ചോക്താനി വ്യാധിലിംഗാനി സംഗ്രഹേ വ്യാധയസ്തേ തദാത്വേ തു ലിംഗാനീഷ്ടാനി നാമയാഃ. 39 വികാരാഃ പ്രകൃതിശ്ചൈവ ദ്വയം സർവ്വം സമാസസതഃ തദ്ധേതുവശഗം ഹേതോരഭാവാന്നാനുവർത്തതേ. 40 തത്ര ശ്ലോകാഃ. ഹേതവഃ പൂർവരൂപാണി രൂപാണ്യുപശയസ്തഥാ സംപ്രാപ്തിഃ പൂർവമുൽപത്തിഃ സൂത്രമാത്രം ചികിത്സിതം 4അധികകാലം ക്ലേശിപ്പിക്കും. ദേഹബല ത്തേയും അഗ്നിബലത്തേയും തിരിച്ചറിവാൻ സാമർത്ഥ്യമുള്ള വൈദ്യൻ ഈ തിർയ്യഗ്ഗതദോഷങ്ങൾ നിമിത്തമുണ്ടായ വ്യാധികളിൽ പെട്ടെന്ന് ചി കിത്സിക്കരുത്1

 *  38 – തിയ്യഗ്ഗതങ്ങളായ ദോഷങ്ങളെ എന്തു  ചെയ്യേണമെന്നു  പറയു

ന്നുഃ- ശമനചികിത്സ ചെയ്ത് അതാതു സ്ഥാനങ്ങളിൽവെച്ചുതന്നെ അതുക ളെ ശമിപ്പിക്കുകയോ - നേരെയാക്കുകയോ അതിന്നു സാധിക്കാത്തവിധം വർദ്ധിച്ചിട്ടുണ്ടെങ്കിൽ സ്നേഹസ്വേദാദികളെ ശീലിപ്പിച്ചു കോഷ്ഠത്തിൽ കൊണ്ടുവരികയോ ചെയ്തതിനുശേഷം ബുദ്ധിമാനായ വൈദ്യൻ അതുകൾ വമനാർഹങ്ങളോ വിരേചനാർഹങ്ങളോ എന്നു മനസിലാക്കി അതേവി ധം പുറത്തുകളയുകയുമാണ് ചെയ്യേണ്ടത് * 39 – ഈ സ്ഥാനത്തിൽ പറ ഞ്ഞതായ എട്ടുതരം വ്യാധികളും ഇതുകളൊഴിച്ചു ബാക്കിയുള്ള വ്യാധികളും അതാതുകളുടെ ചുരുക്കമായ ലക്ഷണത്തോടുകൂടെ സൂത്രസ്ഥാനത്തിലെ രോഗാദ്ധ്യായചതുഷ്കത്തിൽ സംഗ്രഹിച്ചുപറഞ്ഞിട്ടുമുണ്ട്. അതാതു ലക്ഷണ ങ്ങൾ കാണുമ്പോൾ അതാതു വ്യാധികൾക്ക് ആ നാമങ്ങളെ പറയുകയും വേണം * 40 – രോഗങ്ങളും അതുകളുടെ സ്വഭാവങ്ങളും മുഴുവൻ ഇങ്ങിനെ ചുരുക്കത്തിൽ പറയപ്പെട്ടു. ആ വ്യാധികളെല്ലാം നിദാനത്തെ ആശ്രയിച്ചി രിക്കുകയും ചെയ്യും. ഹേതുകൂടാതെ യാതൊന്നും അനുവർത്തിച്ചുനിൽക്കുക യുമില്ല *

അദ്ധ്യായവിവരണം 41 – 43 – അപസ്മാരനിദാനമെന്ന ഈ അദ്ധ്യായത്തിൽ അപസ്മാരത്തി

ന്റെ നിദാനം പൂർവ്വരൂപങ്ങൾ രൂപം ഉപശയം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/140&oldid=157666" എന്ന താളിൽനിന്ന് ശേഖരിച്ചത്