ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Charaka samhitha (Nithana sthanam) 1916.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ചരകസംഹിത (വാചസ്പത്യം)


ധാന്യവിധിവികല്പബലകാലവിശേഷൈൎഭിദ്യതേ. സംഖ്യാ യഥാഷ്ടൌ ജ്വരാഃ പഞ്ചഗുന്മാഃ സപ്തകുഷ്ഠാന്യേവമാദി. പ്രാധാന്യം പുനൎദ്ദോഷാണാം തരതമയോഗേനോപലഭ്യതേ തത്ര ദ്വയോസ്തരസ്ത്രിഷു തമ ഇതി. വിധിൎന്നാമ ദ്വിവിധാ വ്യാധയോ നിജാഗന്തുഭേധേന ത്രിവിധാസ്ത്രിദോഷഭേദേന ചതുൎവ്വിധാസ്സാദ്ധ്യാസാദ്ധ്്യാമുദുദാരു


ളായിട്ടുള്ളവയോ, അല്ലെങ്കിൽ ഹേതുവിപരീതത്തിന്നോ വ്യാധിവിപരീതത്തിന്നോ ഹേതുവ്യാധിവിപരീതത്തിന്നോ വിപരീതമായിട്ടുള്ളവയോ....നിദാനതുല്യങ്ങളോ (പ്രഭാവം നിമിത്തം രോഗത്തെ നശിപ്പിക്കുന്നതുകളോ) ആയ ഹരീതക്യാദി ഔഷധങ്ങളുടേയും ശാല്യന്നാദി ഭക്ഷണപദാൎത്ഥത്തിന്റേയും വാക്കുകൊണ്ടും ശരീരംകൊണ്ടും മനസ്സുകൊണ്ടുമുള്ള പ്രവൃത്തിയുടേയും തൽകാലാവസ്ഥയ്ക്കു സുഖകരമായ ഉപയോഗം യാതൊന്നോ അതാകുന്നു ഉപശയമെന്നു പറയുന്നത്. സുഖാനുബന്ധഃ-- ഉപയോഗത്തിലുണ്ടാകുന്ന സുഖം അനുവർത്തിച്ചു നില്ക്കണം. ചുട്ടുനീറലും ദാഹവുമുള്ള ജ്വരിതന്ന് പച്ചവെള്ളം കുടിക്കുന്നതു തൽക്കാലം കുറെ സുഖമായി തോന്നുമെങ്കിലും അതു രോഗവൃദ്ധികരമാകയാൽ ഒരിക്കലും ഉപായമാവുകയില്ല. 'സുഖാനുബന്ധോ യോ ഹേതുവാധ്യാദി വിപരീതകഃ | ദേശാദികശ്ചോപശയോജ്ഞേയാനുപശയോന്യഥാ' എന്നു പറഞ്ഞ സുദാന്തസേനാചാൎയ്യന്റെ അഭിപ്രായം 'ഔഷധാഹാരവിഹാരാണാ'മെന്നു പറഞ്ഞതു കൊണ്ടു ദേശകാലങ്ങളേക്കൂടി ഗ്രഹിക്കുമെന്നാകുന്നു. ഔഷധാദിജനിതസുഖമാണ് ഉപശയമെന്നു പറയുകയാൽ സ്രൿചന്ദനവനിതാദിജനിതസുഖം ഉപശയമാകില്ല എന്നാണ് മധുകോശകാരന്റെ മതം. ഈ ഉപശയത്തെ സാത്മ്യമെന്നും പറയും. ഇനി സംപ്രാപ്തിയെ വിവരിക്കുന്നു. സംപ്രാപ്തി, ജാതി, ആഗതിയെന്നതുകൾ പൎയ്യങ്ങളാകുന്നു. 'യഥാ ദുേഷ്ടന ദോഷേണ യഥാ ചാനുവിസൎപ്പതാ | നിൎവൃത്തിരാമയസ്യസൌ സംപ്രാപ്തിൎജ്ജാതിരാഗതിഃ' എന്നു വാഹടൻ സംപ്രാപ്തി ലക്ഷണത്തെ വിവരിച്ചിരിക്കുന്നു. വ്യാധിയുടെ സംപ്രാപ്തി സംഖ്യ, പ്രാധാന്യം, വിധി, വികല്പം, ബലകാലവിശേഷം ഇതുകളെക്കൊണ്ടു പലേപ്രകാരത്തിലായിത്തീരുകയും ചെയ്യും. ആ സംഖ്യാദികളെ വിവരിക്കുന്നു. പനി എട്ടുതരം, ഗുന്മൻ അഞ്ചു<references/

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/14&oldid=226829" എന്ന താളിൽനിന്ന് ശേഖരിച്ചത്