Jump to content

താൾ:Charaka samhitha (Nithana sthanam) 1916.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

126ചരകസംഹിത(വാചസ്പത്യം) ഉഭയാത്ഥകരാ ദൃഷ്ടാസ്തുഥൈവൈകാത്ഥകാരിണഃ. 19 കശ്ചിദ്ധി രോഗോ രോഗസ്യ ഹേതുഭ്രത്വാ പ്രശാമ്യതി നുപ്രശാമ്യതി ചാപ്യന്യോ ഹേതുത്വം കരുതേപിച. 20 ഏവം കൃച്ഛ്രതമാ നൃണാം ദൃശ്യന്തേ വ്യാധിസങ്കരാഃ പ്രയോഗാപരിശുദ്ധത്വാത്തഥാ ചാനന്യസംഭവാൽ. 21 പ്രയോഗഃ ശമയേദ്വ്യാധിം യോന്യമന്യമുദീരയേൽ നാസൌ വിശുദ്ധശ്ശുദ്ധസ്തു ശമയേദ്യോ ന കോപയേൽ.22 ഏകോ ഹേതുരനേകസ്യ തഥൈകസ്യൈക ഏവ ഹി വ്യാധേരേകസ്യ ചാനേകോ ബഹ്രനാം ബഹവോപി ച.23

നില്ക്കുകയും മററുചില രോഗങ്ങൾക്കു കാരണങ്ങളാവുകയും ചെയ്യും. ചിലത് ഒന്നൂകിൽ സ്വലക്ഷണങ്ങളെപ്രകാശിപ്പിച്ചുനില്ക്കും. അല്ലെങ്കിൽ മററുചില രോഗങ്ങളെ പുറപ്പെടിക്കും. 20-വേറെചിലത് മററുചില രോഗങ്ങളെ വെളിപ്പെടുത്തി താൻ യാതോരു ചികിത്സയും കൂടാതെ മാറുകയും ചെയ്യും. മററുചിലത് മാറുകയില്ല; മററുവ്യാധികളെ ഉണ്ടാക്കുകയും ചെയ്യും* 21—വൈദ്യദോഷത്താലും മറെറാരു രോഗം അനുബന്ധിയായി സംഭവിക്കാത്തവിധം ചികിത്സ പ്രയോഗിക്കായ്തയാലും മനുഷ്യർക്ക് അത്യന്തം കൃച്ഛ്ര തമങ്ങളായ വ്യാധിക്കൂട്ടങ്ങൾ പിടിപെട്ടു കാണുന്നു * 22—പ്രയോഗമെന്നുപറഞ്ഞതിനെ വിവരിക്കുന്നു:--ഒരു ചികിത്സചെയ്താൽ ഒരു വ്യാധിശമിക്കും. എന്നാൽ മററുചില രോഗങ്ങൾ തുടങ്ങുകയും ചെയ്യും. ഈ ചികിത്സാസമ്പ്രദായം വിശുദ്ധമായതല്ല. പരിശുദ്ധമായ ചികിത്സാപ്രയോഗസമ്പ്രദായമെന്തെന്നാൽ, ചിലതു ശീലിച്ചാൽ അപ്പോഴുള്ള രോഗങ്ങളെല്ലാം ശമിക്കും. വേറെ യാതൊരു രോഗവും പുതുതായിത്തുടങ്ങുകയുമില്ല. ഇതാണ് പരിശുദ്ധപ്രയോഗം * 23—വ്യാധികാരണങ്ങളായിപ്പറഞ്ഞതുകളിൽ, ഒന്നു പലേവ്യാധികളുടേയും കാരണമായും ഒന്ന്ഒരു രോഗത്തിന്റെമാത്രം കാരണമായും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/136&oldid=157662" എന്ന താളിൽനിന്ന് ശേഖരിച്ചത്