താൾ:Charaka samhitha (Nithana sthanam) 1916.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിദാനസ്ഥാനം-അദ്ധ്യായം 8. 125 ഇത്യേതദഖിലേനോക്തം നിദാനസ്ഥാനമുത്തമം നിദാനസ്ഥാനർത്തകരോ രോഗസ്യാപലഭ്യതേ. യദ്യഥാ ജ്വരസന്താപാദ്രക്തപിത്തമുദീയ്യതേ രക്തപിത്താജ്ജ്വരസ്താഭ്യാം ശോഷശ്ചാപ്യുപജായതേ. പ്ലിഹാഭിവൃദ്ധ്യാ ജഠരം ജഠാരാച്ശോഫ ഏവ ച അശോഭ്യോ ജഠരം ദുഃഖം ഗുന്മശ്ചാപ്യുപജായതേ. പ്രതിശ്യായാദഥോ കാസഃ കാസാൽ സംജായതേ ക്ഷയഃ ക്ഷയോ രോഗസ്യ ഹേതുത്വേ ശോഷശ്ചാപ്യുപജായതേ. തേ പൂർവ്വം കേവലാ രോഗാഃ പശ്ചാദ്ധോത്വർത്ഥകാരിണഃ

ചികിത്സിച്ചുമാററം. അങ്ങിനെയുള്ള വൈദ്യന്ന് ഒരു വിഷയത്തിലും സംശയംവരികയുമില്ല *15—പണണ്ടു ദേവകൾക്കുകൂടെ സംഭവിച്ചതായ രോഗങ്ങളുടെ നിദാനാദികളെ പറയുന്നതും വൈദ്യശാസ്ത്രത്തിൽ പ്രധാനവുമായ നിദാനസ്ഥാനം മുഴുവൻ--ഈ ദൈവീകവ്യാധികളുടെ വിവരണംമുഴുവൻ ഇവിടെ പറയുകയുംചെയ്തു. എന്നാൽ ഈപറഞ്ഞ രോഗങ്ങൽ തന്നെ വേറെ ചില രോഗങ്ങൾക്കു നിദാനഭൂതങ്ങളായിത്തീരുകയും ചെയ്യും * 16- അതെങ്ങിനെയെന്നാൽ, പനിനിമിത്തം രക്തപിത്തമുണ്ടാവും. രക്തപിത്തം നിമിത്തം പനിയും സംഭവിക്കും . ജ്വരംനിമിത്തവും രക്തപിത്തംനിമിത്തവും ശോ

ഷം തുടങ്ങും. 17-പ്ലീഹാവുവർദ്ധിക്കുകനിമിത്തം മഹോദരവും മഹോദരംനിമിത്തം നീരും അർശോരോഗംനിമിത്തം കഷ്ടമായ മഹോദരവും ഗുന്മനും സംഭവിക്കും*18-പീനസംനിമിത്തം കുരയും കുരനിമിത്തം ക്ഷയവും തുടങ്ങും.ക്ഷയം അനേകംരോഗങ്ങൾക്കു കാരണഭ്രതമാണ്. എന്നാൽ ആദ്യമായുണ്ടാവുക ശരീരശോഷംതന്നെയാകുന്നു*19—ഈ രോഗങ്ങളെല്ലാം തുടങ്ങുബോൾ അതുകൾ പൂർണ്ണവ്യാധികളായിട്ടുതന്നെയാണ് കാണുക. നിദാനഭ്രതങ്ങളോ ഉപദ്രവരൂപങ്ങളോ ആയിരിക്കുകയില്ല. കുറച്ചുദിവസം കഴിഞ്ഞാൽ മററുരോഗങ്ങൾക്കു കാരണഭ്രതങ്ങളാവുകയും ചെയ്യും. ചില രോഗങ്ങൾ പ്രബലങ്ങളായി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/135&oldid=157661" എന്ന താളിൽനിന്ന് ശേഖരിച്ചത്